പഞ്ചവര്‍ണ്ണ കിളിയെ പോരുക ...
പഞ്ചവര്‍ണ്ണ കിളിയെ പോരുക ...
തുഞ്ചന്റെ നാട്ടില്‍ നിന്നും
തഞ്ചത്തില്‍ വന്നവളെ
മൊഞ്ചത്തിയാലെ കരളല്ലേ നീ
കൊഞ്കുണുങ്ങി കഴിയുല്ലേ
പഞ്ചമി ചന്ദ്രനുദിച്ചല്ലോ
പഞ്ചാരവാക്കില്‍ മയങ്ങുമോ
അഞ്ചിപ്പിക്കും നിന്‍ മിഴിയില്‍
പഞ്ചായത്തു മുഴുവനും വീഴുമല്ലോ
കഴഞ്ചും മൊഴിമാറ്റുല്ലല്ലോ നീ
പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ
നെഞ്ചില്‍ മിടിക്കും നിന്‍
നഞ്ചുകലരാത്ത ഉള്ളിന്റെ ഉള്ളില്‍ ഞാനല്ലേ
സഞ്ചാരിയാം എന്‍ കൈയിലുള്ള
സഞ്ചിനിറയെ നിനക്കുള്ളതല്ലേ
ഇഞ്ചി നീരുകടിച്ചു പിന്നാലെ വന്ന
ഇഞ്ചിനിയരവന്‍ നിന്നെ
വഞ്ചിയിലെറ്റി കൊണ്ടുപോയി
വഞ്ചിക്കുമെന്ന് അറിയുക നീ
പഞ്ചവര്‍ണ്ണ കിളിയെ നിന്നെ
കിഞ്ചന വര്‍ത്തമാനങ്ങള്‍ക്കു വിട്ടു കൊടുക്കില്ല
കാഞ്ചനങ്ങളില്ലാത്ത ഞാന്‍ എന്‍
സഞ്ചിതശക്തിയാലെ കാത്തോളം പോരുക നീ ..!!
Comments