കുറും കവിതകള്‍ 595
കുറും കവിതകള്‍ 595
ഉയരം കൂടും തോറും
ലഹരി ഏറും .
അന്തിയെങ്കിലേറെ നന്ന് ..!!
ഇച്ഛകളൊക്കെ നടത്തും
അച്ഛന്‍ കൂടെയുണ്ടെങ്കില്‍
എവിടെ പോകാനുമൊരു സുഖമാണ് ..!!
ചൂടാറുന്ന സന്ധ്യയില്‍
തേയില മണമുള്ള കാറ്റ്
ഉന്മേഷം പകര്‍ത്തുന്നു നിന്‍ ചിരി ..!!
കൈയെത്താ കൊമ്പത്തെ
മാങ്ങക്കു കല്ലെറിയും
മദ്ധ്യവേനല്‍ അവധി ..!!
അമ്മയില്ലന്നറിഞ്ഞു
അരകല്ലില്‍ കിടക്കുന്ന
കണ്ടന്റെ ഒരു ധൈര്യം ..!!
പൂനിലാവിന്‍
ഒളിഞ്ഞു നോട്ടം .
കുളിര്‍ കാറ്റില്‍ ഇലയനക്കം ..!!
ഓന്തിനെ അനുകരിക്കുന്നുണ്ട്
എന്നിട്ട് പിടിക്കപ്പെടുന്നു . .
പിന്നെയും നാണമില്ലാതെ ചിലര്‍ ...!!
വറ്റിവരണ്ടു നാവുകള്‍
നനവില്ലാതെ പുഴയും
എന്നിട്ടും മഴു വീശിന്നു..!!
ആരോരുമില്ലാതെ
നിറം വറ്റിയ ജീവിതങ്ങള്‍.
കൈനീട്ടുന്നു വിശപ്പിനായി ..!!
കാക്ക പടകൂടി
കല്ലെറിഞ്ഞാല്‍
തീരാനുള്ളതെ ഉള്ളു തര്‍ക്കം ..
Comments