മധുരിക്കുന്നു.....

മധുരിക്കുന്നു.....
കൊത്തു കല്ല്‌ പെറുക്കി കളിച്ചതും
കണ്ണിമാങ്ങയും ഉപ്പുപുരട്ടി കണ്ണുരുട്ടി
കാട്ടി തട്ടി പറിച്ചു കടന്നു കളഞ്ഞപ്പോള്‍
മുഖം ഒരു ചെപ്പുകുടം കണക്കെ
വീര്‍പ്പിച്ചിരുന്നപ്പോള്‍ വാളന്‍ പുളിയൊന്നു
കാട്ടി കൊതിപിച്ചപ്പോള്‍ ചിരി പൊട്ടിയ
നിന്റെ മുല്ലപൂമൊട്ട്‌ കണ്ടു മനം കുളിര്‍ത്തതും
ആരും കാണാതെ ചാമ്പക്ക ചുണ്ടില്‍ മുത്തം
പകര്‍ന്നു ഓടിയകന്നതും ഇന്നലെ പോലെ
ഒാർത്തങ്ങ് നടന്നപ്പോള്‍ പള്ളിക്കൂടപടിവാതുക്കല്‍
വച്ചു നിന്നെ കളിയാക്കി ചിരിച്ചവരുമായി ഉടുപ്പുകീറും വരെ
തല്ലുകൂടിയതും തിരികെ വരുമ്പോള്‍ മനക്കലെ കുളത്തില്‍ നിന്നും
അല്ലിയാമ്പല്‍ പൊട്ടിച്ചു തന്നപ്പോള്‍ എനിക്ക് നീ സമ്മാനമായി
തന്ന വളപ്പൊട്ടും കുന്നിക്കുരുവും ഇന്നുമെന്‍ ഒാർമ്മച്ചെപ്പിലൊളിപ്പിച്ചു
വച്ചു നടക്കുമ്പോള്‍ ഒരു നാള്‍ കണ്ടു നീ ഒക്കത്തും കൈകളില്‍ തൂങ്ങും
രണ്ടു സ്നേഹസമ്മാനവുമായി നടന്നകന്നു പോകുന്നത് പിന്നെ
ഓര്‍മ്മകളില്‍ മുങ്ങാം കുഴിയിട്ട് തപ്പുകയാണ്‌
കഴിഞ്ഞ കാല്യത്തിന്‍ മധുരിമ ആകെ.... .!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “