ഏകാന്ത നൊമ്പരം..!!
ഏകാന്ത നൊമ്പരം..!!
കിരണമണഞ്ഞു രാവിന്‍
വരവിനൊപ്പം ഇരുളില്‍
ചീവീടുകളുടെ വാദ്യഘോഷം
മിന്നാമിനുങ്ങുകള്‍ പാറിപ്പറന്നു
വിഷാദ സാഗരതിരകള്‍
ഉള്ളിലൊതുക്കി മോഹ ഭംഗം
ലവണധാരയായി ഒഴുകി
നയന ഗര്‍ത്തങ്ങളില്‍
കാറ്റിന്‍ നൊമ്പരങ്ങള്‍ക്കു
മുളമുരളിയുടെ ദുഃഖ രാഗം
ഓര്‍മ്മയുടെ ഉണര്‍വില്‍
ഏകാന്ത നൊമ്പരം
വിതുമ്പലുകള്‍ തീര്‍ക്കും
അക്ഷര പ്രണയം
സാന്ത്വനമുതിർക്കുന്നു
വിരല്‍ത്തുമ്പിലെ കവിത ..!!
കിരണമണഞ്ഞു രാവിന്‍
വരവിനൊപ്പം ഇരുളില്‍
ചീവീടുകളുടെ വാദ്യഘോഷം
മിന്നാമിനുങ്ങുകള്‍ പാറിപ്പറന്നു
വിഷാദ സാഗരതിരകള്‍
ഉള്ളിലൊതുക്കി മോഹ ഭംഗം
ലവണധാരയായി ഒഴുകി
നയന ഗര്‍ത്തങ്ങളില്‍
കാറ്റിന്‍ നൊമ്പരങ്ങള്‍ക്കു
മുളമുരളിയുടെ ദുഃഖ രാഗം
ഓര്‍മ്മയുടെ ഉണര്‍വില്‍
ഏകാന്ത നൊമ്പരം
വിതുമ്പലുകള്‍ തീര്‍ക്കും
അക്ഷര പ്രണയം
സാന്ത്വനമുതിർക്കുന്നു
വിരല്‍ത്തുമ്പിലെ കവിത ..!!
Comments