കുറും കവിതകള്‍ 448

കുറും കവിതകള്‍ 448

സ്വപ്നങ്ങളില്ല
ചൂടി വലിച്ചെറിയുന്നു ...
വിധിക്കപ്പെട്ട ജന്മങ്ങള്‍ !!

ഉഴവും കാത്ത്
രാഗധ്വനിക്കായി.
മംഗളം തന്തുനാനേന ..!!

അന്തിമയങ്ങുന്ന നേരത്തു
എന്‍ ചിന്തകളേറെ
നിന്നെ കുറിച്ചായിരുന്നു ..!!

വിളിക്കുന്നു തിരികെ
എന്റെ ചിന്തകലിൽ നിന്നും--
കോളാമ്പി പൂക്കൾ..!!

ചിത്രശലഭത്തിനും
ആകാശത്തിനുമിടയിൽ
ഒരു പനിനീർ പൂവ്   ..!!

മലയിറങ്ങി വരുന്നു
മേഘങ്ങൾക്കൊപ്പം
വഴിത്താരകൾ ..!!

നിഴലുകൾ
നൈമിഷിക തിളക്കങ്ങൾ
ജീവധാരാ  ചക്രം..!!

ജീവന്റെ തുടിപ്പുകൾ
കുളത്തിൽ നീന്തി
വാല്‍മാക്രി..!!

പൂവിരിച്ചു കാത്തിരുന്നു
വഴിത്താരകൾ .
ആർക്കോവേണ്ടി ...?!!

നിലാക്കീറും സൂര്യനും
നിത്യവും കണ്ടുമുട്ടുന്നു
നീയും ഞാനുമോ ..?!!

തുഷാരം വിരിഞ്ഞു
ഇല കൊഴിഞ്ഞ ചില്ലകളിൽ .
ശിശിര സുപ്രഭാതം ..!!

മഞ്ഞു പെയ്യുന്ന
ശിശിര നീലാകാശം
നീയെവിടെ

ചോലമരങ്ങളും
അതിന്‍ നിഴലില്‍
നീയും ഞാനും ..!!

Comments

വരികൾ മനോഹരം ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “