കുറും കവിതകള്‍ 155

കുറും കവിതകള്‍ 155

രണ്ടു നാളായി എന്തോ
കരിഞ്ഞു മണക്കുന്നു
ഒരുവേള എന്റെ വിരഹമാണോ

ജീവിതമെന്ന
തുരുത്തിലകപ്പെട്ട
ഒരു വടവൃക്ഷം ഞാന്‍ ...

ഒരു തുറന്ന അരങ്ങ്‌
നിലാവെട്ടത്ത്
ചുവടുവെക്കുമൊരിയാംപാറ്റ

അനുസ്‌മരണ ദിനം
ഒരു ഇളങ്കാറ്റുമില്ലതെയും
ഇലകള്‍ കൊഴിഞ്ഞു

കൊടിയ ശീതകാല പ്രഭാതം
വൃദ്ധനായ  നായ തിരക്കു പിടിച്ച്‌
മണംപിടിക്കുന്നു തണുപ്പിനെ

നനഞ്ഞ കടല്‍ തീരം
ഒരു പക്ഷിയുടെ പാദചിഹ്നം
ഗീതികളുടെ  രാഗദം പോല്‍ 

Comments

keraladasanunni said…
നല്ല വരികള്‍.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “