മനസ്സറിയുന്നൊരു മനുഷ്യൻ

മനസ്സറിയുന്നൊരു മനുഷ്യൻ
പണം വയ്ക്കാൻ ബാങ്കുകളുണ്ട്,
പൊന്നു കാക്കാൻ ലോക്കറുണ്ട്,
മനസ്സൊന്നു തുറന്നു വയ്ക്കാൻ,
മനസ്സറിയുന്നൊരാൾ എവിടെ?

പറയാത്ത വാക്കുകൾ കേൾക്കാൻ,
പറയാതെ കണ്ണുകൾ വായിക്കാൻ,
പുഞ്ചിരിയിലെ നൊമ്പരമറിയാൻ,
എൻ മൗനത്തെ തഴുകാൻ ആരുണ്ട്?

കൂടെ നടക്കാൻ പലരുണ്ടാകും,
കൈപിടിക്കാൻ ചിലരുണ്ടാകും,
വീണുപോകും നേരം മാത്രം,
കൈവിടാതെ കാക്കാൻ ആരുണ്ട്?

സന്തോഷം വന്നാൽ ചുറ്റുമുണ്ടാകും,
സങ്കടം വന്നാൽ അകന്നുപോകും,
ഹൃദയത്തിൻ വാതിൽ തുറന്നാൽ,
അകത്തേക്ക് വരാൻ ആരുണ്ട്?

മനസ്സറിയുന്നൊരു മനുഷ്യൻ,
ജീവിതത്തിലെ വലിയൊരു നിധി,
കാലം മായ്ക്കാത്തൊരു സ്നേഹം,
ജന്മം തേടുന്നൊരു ബന്ധം...

രചന
ജീ ആർ കവിയൂർ
07-10-2026
തിരുവല്ല, കവിയൂർ

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത