പറയാതെ പോയ സ്നേഹം
പറയാതെ പോയ സ്നേഹം
നീ സ്നേഹം വാഗ്ദാനം ചെയ്തു, പക്ഷേ കാത്തില്ല,
ഹൃദയം നൽകി, നീ അതറിഞ്ഞില്ല.
നിന്റെ വാക്കുകളിൽ വിശ്വാസം പൂത്തുനിന്നു,
പിന്നെ ആ വസന്തം വഴിയിലേ മറഞ്ഞുപോയി.
നിൻ ഓർമ്മയിൽ ഇന്നും നിശബ്ദരായ്,
നിഴൽപോലെ നിന്നെ തേടി അലഞ്ഞിടുന്നു.
ഒരിക്കൽ പോലും കണ്ണൊന്നു ചിമ്മി വിളിച്ചില്ല,
എങ്കിലും കാത്തിരിപ്പിന് വിരാമമില്ല.
പറയാതെ പോയ വാക്കുകൾ നെഞ്ചിൽ നിറഞ്ഞു,
പിരിയാതെ നിന്ന നൊമ്പരം ഉള്ളിൽ വളർന്നു.
നീ മറന്ന വഴികളിൽ കാലടികൾ തേടി,
ഇന്നും അവിടെ ഒരു കാത്തിരിപ്പ് ബാക്കി.
തിരികെ വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നു,
തകർന്ന സ്വപ്നങ്ങൾ ചേർത്തുവെച്ച് പുഞ്ചിരിക്കുന്നു.
നീ നൽകിയ മൗനം ഒരു ഓർമ്മയായി,
മറന്ന സ്നേഹം ഇന്നും ഗാനമായി.
രചന
ജീ ആർ കവിയൂർ
07-10-2026
തിരുവല്ല, കവിയൂർ
Comments