കണ്ണുനീർ ഒളിപ്പിച്ച്

കണ്ണുനീർ ഒളിപ്പിച്ച്
ഇങ്ങനൊരു കാലം വരുമെന്നു
കരുതിയതേയില്ല ജീവിതത്തിൽ,
കരയുവാനും ചിരിച്ചിടണം,
വേദനകൾ മറച്ചുവയ്ക്കണം.

കണ്ണുനീർ വീഴും നേരത്തും
ചിരിയൊന്നു ചുണ്ടിലുണ്ടാകണം,
മുറിവുകൾ ഉള്ളിലുണ്ടെങ്കിലും
മുന്നോട്ടുതന്നെ നീങ്ങണം.

കൂടെ വരുമെന്നു കരുതിയവർ
വഴിയരികിൽ മറഞ്ഞുപോയി,
കൈപിടിക്കുമെന്നു കൊതിച്ചവർ
കാറ്റുപോലെ അകന്നുപോയി.

ഇരവുകൾ നീളും നേരത്തും
ഒരു പുലരി കാത്തിരിക്കണം,
എന്തൊക്കെ വന്നാലും ജീവിതം
പുഞ്ചിരിയോടെ പാടണം.

രചന: ജീ ആർ കവിയൂർ
06-10-2026
തിരുവല്ല, കവിയൂർ

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത