ഒരു ദിവസവും വെറുക്കരുത്
ഒരു ദിവസവും വെറുക്കരുത്
ജീവിതത്തിലെ ഒരു നിമിഷവും
വെറുപ്പോടെ ഓർക്കരുത്,
പുഞ്ചിരി പകരുന്ന വേളകൾ
മനസ്സിൽ പൂക്കളായ് വിരിയും.
കയ്പേറിയ അനുഭവങ്ങൾ
തിരിച്ചറിവുകൾ സമ്മാനിക്കും,
കല്ലുകൾ നിറഞ്ഞ പാതകൾ
കരുത്തോടെ നടക്കാൻ പഠിപ്പിക്കും.
മറക്കാനാവാത്ത കാഴ്ചകൾ
ഓർമ്മകളായി മാറിനിൽക്കും,
തകർന്നുപോയ സ്വപ്നങ്ങളിൽ
പുതിയ പ്രതീക്ഷകൾ വിരിയും.
കണ്ണുനനഞ്ഞ രാത്രികൾ
പ്രഭാതത്തെ കാത്തിരിക്കും,
കടന്നുപോയതെല്ലാം ചേർന്ന്
ജീവിതത്തിന് അർത്ഥമേകും.
കഴിഞ്ഞതിനെ മറന്നല്ല,
അതിൽനിന്ന് വെളിച്ചം നേടി,
ഇന്നിനെ ചേർത്തുപിടിച്ച്
നാളെയിലേക്ക് നടന്നുപോകാം.
രചന
ജീ ആർ കവിയൂർ
07-10-2026
തിരുവല്ല, കവിയൂർ
Comments