മരണത്തിനപ്പുറം പ്രണയം

മരണത്തിനപ്പുറം പ്രണയം
ആരുടെയോ ഓർമ്മകൾ എന്നെ ഭ്രാന്തനാക്കുന്നു,
എവിടെയെങ്കിലും മരിച്ചുപോയാൽ,
എനിക്കായി ശവക്കച്ച കാത്തുവെച്ചിട്ടുണ്ട്.

എന്നെ മണ്ണിലേക്കു ചേർക്കും മുമ്പ്,
നെഞ്ചിലെ ആ സ്പന്ദനം പുറത്തെടുക്കണം;
ഒപ്പം ആ ഹൃദയവും മരിച്ചുപോയാലോ—
അതിന്റെ ഉള്ളിൽ ഞാൻ ഒളിപ്പിച്ചവൾ?

അവളുടെ ഓർമ്മകൾ ശേഷിച്ചാലും,
ഈ ഹൃദയത്തിന് മരണമെങ്ങനെ വരും?
മണ്ണിനടിയിൽ മറഞ്ഞാലും ഒരുനാൾ,
മിടിപ്പ് അവളുടെ പേരായിരിക്കും.

കണ്ണുകൾ അടഞ്ഞാലും സ്വപ്നങ്ങളിൽ,
അവളുടെ മുഖം തെളിഞ്ഞുനിൽക്കും;
ശ്വാസം നിലച്ചാലും അവസാന നിമിഷം,
ചുണ്ടിൽ അവളുടെ പേരുണ്ടാകും.

കാലം മായ്ച്ചുകളയാൻ ശ്രമിച്ചാലും,
മനസ്സ് മറക്കാൻ സമ്മതിക്കില്ല;
ജീവിതം അവസാനിച്ചാലും പ്രണയം,
ഒരു ഓർമ്മയായി ശേഷിച്ചുനിൽക്കും.

രചന
ജീ ആർ കവിയൂർ
07-10-2026
തിരുവല്ല, കവിയൂർ

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത