പ്രിയനേ
പ്രിയനേ
പെയ്തൊഴിഞ്ഞ നിമിഷങ്ങളിനിയും തിരികെ വരുമോ
മറക്കാനാവുമോ മനസിന്റെ മധുരനോവ്
എത്ര എഴുതി പാടിയിട്ടും തീരുന്നില്ലല്ലോ വിരഹ ഭാവം പ്രിയനേ
നടന്നിട്ടും നടന്നിട്ടും പിന്നോട്ടു പോവുവാനാകുന്നില്ലല്ലോ
മഷി പടർന്ന് വികലമാകുന്നുവോ
കാലം വരച്ചിട്ട പ്രണയ കാവ്യം പ്രിയനേ
ദൂരെ നീ പോകിലും കേൾക്കുന്നു നിൻ നാദം
എവിടെ എവിടെ നീ എവിടെ
സ്വപ്നങ്ങളിൽ മാത്രം മായാതെ ഇരിക്കുന്നുവല്ലോ പ്രിയനേ
മാഞ്ഞുപോകുമോ നീ തന്ന സ്നേഹമഴ
വാടിയ പൂവിലും നിൻ ഗന്ധമുണ്ടല്ലോ
തനിച്ചിരിക്കുമ്പോഴും നീ അരികിലുണ്ടെന്നോണം
നിശ്വാസങ്ങളിൽ പോലും നിൻ നാമമുണ്ടല്ലോ പ്രിയനേ
രാവുറങ്ങുമ്പോൾ നീ വരുമെന്നാശിച്ചു
കണ്ണുകൾ കാത്തിരിപ്പിൻ വാതിൽ തുറന്നുവെച്ചു
പുലരിയെത്തുമ്പോൾ ശൂന്യമാകുന്നുവല്ലോ
എങ്കിലും നിന്നെ മറക്കാനാവുന്നില്ലല്ലോ പ്രിയനേ.
രചന: ജി ആർ കവിയൂർ
04 09 2026
( തിരുവല്ല , കവിയൂർ)
Comments