തീരാത്തൊരു കാത്തിരിപ്പ്”

തീരാത്തൊരു കാത്തിരിപ്പ്”
നീയൊരു പുഴയായി ഒഴുകി
നീലക്കടലാമെന്നിൽ ചേരുമ്പോൾ
നിൻ്റെ നൊമ്പരത്തിൻ കണ്ണുനീരാൽ
നിറയെ ഉപ്പുരസമായി മാറിയല്ലോ

മഴയായി വന്നു മിഴികളിൽ
മൗനമായി നീ പെയ്തിറങ്ങി
വെയിലായി നീ അകന്നപ്പോൾ
വാടിയ പൂക്കളിലും നിൻ ഗന്ധമറിഞ്ഞു

കാറ്റായി വന്നു കാതുകളിൽ
കാതോരം നിൻ സ്വരം കേട്ടു
രാവായി നീ അകന്നപ്പോഴും
നിലാവിൽ നിൻ മുഖം തെളിഞ്ഞു

തീരാത്തൊരു കാത്തിരിപ്പായ്
തീരത്തിരുന്നു ഓർത്തുപോയി
തിരയായി നീ അകന്നുപോയാലും
കടലായ് നിന്നിൽ അലിഞ്ഞുചേർന്നു

രചന: ജി ആർ കവിയൂർ
04 09 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ