ഗോപികാ മനം
ഗോപികാ മനം
പൊന്നോടക്കുഴലിൻറെ നാദമൊന്നു കേൾക്കാൻ കാതോർത്തിരിക്കുമാ ഗോപികയായി മാറിയെൻ മനം.
കാർവർണ്ണ രൂപമേ, എങ്ങുനീ മറഞ്ഞു?
കാൽച്ചിലമ്പൊലി കേട്ടില്ലല്ലോ പ്രിയനേ!
നിൻ ഓർമ്മകളാൽ വിങ്ങുമെൻ നെഞ്ചകം, നിൻ വരവിനായ് കൊതിക്കുമീ ജന്മം.
നിൻ പാദപത്മങ്ങളിലർപ്പണമായ് തീരുവാൻ കൊതിക്കും എൻ ഉള്ളം, ഈ ഭവപാശങ്ങൾ അറുത്തെറിഞ്ഞു ചേരുവാൻ മോഹിക്കും നിൻ സവിധം,പ്രിയനേ
യമുനതൻ പുളിനങ്ങളിൽ രാസലീലോത്സവം, കണ്ണന്റെ പാദസ്പർശമേൽക്കും ഈ മണ്ണിൽ. ആനന്ദലഹരിയിലാടും ഗോപികാഗണം, കണ്ണോടടുത്തൊരു വേളപോലുമില്ലാത്തൊരു വിരഹം.
രചന: ജി ആർ കവിയൂർ
04 09 2026
( തിരുവല്ല , കവിയൂർ)
Comments