മേഘമേ മേഘമേ

മേഘമേ മേഘമേ
മേഘമേ മേഘമേ നീ മാറിനിൽക്കൂ,
നിലാവൊന്നു കാണാൻ എന്നെ അനുവദിക്കൂ,
പേരും കണ്ണുനീർ മഴയായ് പൊഴിയേ,
എന്തിനും ഏതിനും പേരില്ല നിനക്ക്, ഇത്ര സങ്കടമോ...

മേഘമേ മേഘമേ നീ മാറിനിൽക്കൂ,
നിലാവൊന്നു കാണാൻ എന്നെ അനുവദിക്കൂ,
പേറും കണ്ണുനീർ മഴയായ് പൊഴിയേ,
എന്തിനും ഏതിനും നിനക്കെന്തിത്ര സങ്കടമോ...

പച്ചിലകൾ കൊഴിഞ്ഞു വീഴും വേളയിൽ,
പുതുതളിരുകൾ വരുമൊരു കാലം,
വീണുപോയ ഇലകൾ മണ്ണോടുചേർന്നാൽ,
വീണ്ടും പൂക്കുംൊരു വസന്തം...

പൊയ്കയിലെ താമര കാത്തിരിപ്പൂ,
പൊൻസൂര്യനൊന്നു ചിരിച്ചുണരാൻ,
സൂര്യനെ കണ്ടാൽ വിടരും താമര,
പ്രണയം പോലെ വിരിയും മെല്ലെ...

മേഘമേ... നീ മാറൂ...
പ്രപഞ്ചത്തിലെ പ്രണയം പൂക്കട്ടെ...

രചന: ജി ആർ കവിയൂർ
03 09 2026
( തിരുവല്ല , കവിയൂർ)



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ