അറിയുന്നില്ല
അറിയുന്നില്ല പറയുന്നതൊക്കെ ആരറിയാൻ ഹൃദയത്തിൽ നോവുകളൊക്കെ ശബ്ദങ്ങളുടെ ഇടയിലായി മൗനത്തിനെന്തു വില യുഗ യുഗങ്ങളായ് ഒരേ കാര്യം നടക്കും തോറും നീളുന്ന വഴികളും കണ്ടുമുട്ടുമ്പോഴേക്കുമായ് തമ്മിൽ വാക്കുകളൊന്നും പറയാനാവാതെ എന്തേ ഇങ്ങനെ അറിയില്ല അവളെയെൻ നിലക്കണ്ണാടിയും ഞാൻ പ്രതിച്ഛായുമായി മാറുന്നു എന്നെ തന്നെ ഞാനറിയുന്നില്ലല്ലോ ജി ആർ കവിയൂർ 31 12 2021