Posts

Showing posts from February, 2021

കാത്തിരിക്കാം.

 കാത്തിരിക്കാം. ഇന്ദുലേഖ മന്ദഹാസം പൊഴിക്കുവോളം ഇറയത്തെ മുല്ല വള്ളി പൂക്കുവോളം കിഴക്ക് പൂമീനുദിക്കുവോളം  കാൽ പെരുമാറ്റം കേൾക്കുവോളം കുയിൽ പാടും മൊഴികളിലും മയിലാടും ശോഭകളിലും പച്ചക്കിളി കൊഞ്ചലിലും  ശലഭ ചിറകിലും കണ്ടുകേട്ടും ഹേമന്ത് ശിശിര  വർഷ വസന്തങ്ങൾ വന്നുപോവും ജന്മജന്മത്തരങ്ങളോളം കൽപനികത  തീർക്കും കവിത വിരിയുവോളം ഹൃദയ മിടിപ്പോടെ കാത്തിരിക്കാം പ്രിയതേ നിനക്കായി കാത്തിരിക്കാം. ജീ ആർ കവിയൂർ 28.02.2021.

കേവലമാറടി മാത്രം ..

 കേവലമാറടി മാത്രം .. തോന്നുന്നില്ലൊട്ടുമേ കൈവിടപ്പെട്ട ഹൃദയമേ നിന്റെ  ആനന്ദത്തിനു  വകമാറ്റപ്പെടാനില്ലാ ഒരു വഴിയും  ആരാലാവുമിതിന്റെ ദിശ  മാറ്റാനാവുമോയീ  നശ്വര ലോകത്തിന്റെ  അപൂർണ്ണമായ അന്വേഷണങ്ങളിൽ   ദീർഘായുവിനായി അപേക്ഷിക്കുകിലും  കേവലം നാലുദിനങ്ങൾ തിരിച്ചു കിട്ടുകിൽ  ഞാൻ ആവിശ്യപെട്ടപ്പോഴേക്കും  രണ്ടുനാളങ്ങു  കടന്നു പോയറിയാതെ  മിച്ചമുള്ള ദിനങ്ങൾ കാത്തിരിക്കവേ  ആഗ്രഹങ്ങളെ  എവിടെയെങ്കിലും  പോയി ആരുമറിയാതെ ഒതുങ്ങുക  എത്ര ചെറുതാമീ ഹൃദയത്തെ  അഴുക്കാക്കാതെ അകറ്റുക  എത്ര നിർഭാഗ്യകരമാണീ യാത്ര  ജനിമൃതികൾക്കിടയിൽ  ഇനി ദൂരമെത്ര താണ്ടിയാലും  അവസാനിക്കുന്നതോ കേവലം  ആറടി മണ്ണിലല്ലോ കഷ്ടം സഖേ ..!! ജീ ആർ കവിയൂർ  27 .02 .2021 

എരിയും പ്രകാശ നാളമല്ല

 എന്റെ പുലമ്പലുകൾ 90  അല്ല ആരുടെയും കണ്ണിലെ  എരിയും പ്രകാശ നാളമല്ല  ആരുടെയും ചിത്തരഞ്‌ജനത്തിനില്ല  പരോപകാരി ആവാതെയിരിക്കുന്നു  ഞാനൊരു ധൂമപടലമായ്  അല്ല ആരുടെയും കണ്ണിലെ  എരിയും പ്രകാശ നാളമല്ല  ഞാനൊരു പാട്ടിന്റെ  ആവേശം പകരും ജീവന താളമല്ല  ആരെനിക്കു കാതോർക്കാൻ  ഞാൻ വേർ പിരിക്കുമാപശ്രുതിയല്ലോ  നീറുന്ന മനസ്സിന്റെ ആഴക്കടലല്ലോ  എന്റെ രൂപവും വർണ്ണവും  ആകെ മങ്ങി തുടങ്ങിയല്ലോ  എന്റെ ഉറ്റവരൊക്കെ പിരിഞ്ഞല്ലോ  വസന്തത്തിൻ പൂന്തോട്ടം നശിച്ചുവല്ലോ  ഞാൻ വറ്റിവരണ്ട അരുവിയായി മാറുന്നുവോ  അല്ല ആരുടെയും കണ്ണിലെ  എരിയും പ്രകാശ നാളമല്ല  ഞാനാരുടെയും ചങ്ങാതിയുമല്ല  പിന്നെയോ ആരുടെയും ശത്രുവുമല്ല  നഷ്ടമായതു എന്റെ  വിധിനിയോഗം  നഷ്ടപ്പെട്ടതോയീ ഭൂമി മാത്രം  എന്തിനു മറ്റുള്ളവർ എനിക്കായി  മൃതശാന്തിഗീതമാലപിക്കും  ആരെനിക്കായി പുഷ്പങ്ങളർപ്പിക്കും  നിലവിളക്കും ചന്ദനത്തിരിയും തെളിയിക്കും   ഞാനൊരു ദാരിദ്യ്രനാരായണണല്ലോ   അല്ല ആരുടെയും കണ്ണിലെ  എരിയും പ്രകാശ ...

ശ്രീ മന്നത്തു പത്മനാഭ നൗമി

ശ്രീ മന്നത്തു പത്മനാഭ നൗമി  ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി  സാമൂഹികസാമുദായികനവോത്ഥാനത്തിൻ  നായകാസ്മരിക്കുന്നേൻ നിൻ നാമമത്രയും  ഭാരതകേസരി ബഹുമാനിതനേ , പത്മഭൂഷിതനേ !  ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി  പെരുന്നയിൽ പിറന്നു പാരാകെ പ്രസിദ്ധനാം  മൂലം നക്ഷതജാതനാം  അങ്ങ് മൂലമല്ലോയിന്നും  നായർതൻ  പേരുംപെരുമയും നിലനിന്നീടുന്നു   നായകനെ നിന്നെയീ  സുദിനത്തിൽ സ്‌മരിച്ചീടുന്നു  ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി  സ്വയമുരുകി മറ്റുള്ളവർക്ക് പ്രഭയേകിയ ജന്മമേ  എത്ര പ്രകീർത്തിച്ചാലും തീരില്ല നിന്നപദാനങ്ങൾ കെട്ടുകല്യാണവും പുലകുളിയടിയന്തിരങ്ങളും  പാടേകുറച്ചു  സമുദായത്തെ കരകയറ്റിയവനേ  ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി    സാമൂഹികയുച്ചനീചത്വങ്ങളേയകറ്റാനായ് അങ്ങ്  നെടുനായകനായി നയിച്ചു വൈക്കം സത്യാഗ്രഹം  പ്രത്യയശാസ്ത്രത്തിന്റെ മുന്നിലൊട്ടുമേ    അടിപതറാതെ തൻ പ്രജകളെ നയിച്ച് സമരത്താൽ വിമോചിതനാക്കിയില്ലേ  ശ്രീ പത്മനാഭനൗമി ...

എന്റെ പുലമ്പലുകൾ - 89

 എന്റെ പുലമ്പലുകൾ - 89  മനുഷ്യനു  മനുഷ്യനായി  എന്ത് നൽകാനാവും  എന്ത് കൊടുത്താലുമതു  ഈശ്വൻ കൊടുക്കും പോലെയല്ലോ  എന്റെ കൊലയാളി  എന്റെ ന്യായാധിപനല്ലോ   എങ്ങിനെ അനുകൂലമായി  എനിക്ക് വിധി കൽപ്പിക്കുക  ജീവിതത്തെ സസ്‌സൂക്ഷമമായി കണ്ടു അടുത്തു നിരീക്ഷിക്കുമല്ലോ  അതിന് മുഖം കണ്ടാൽ മനസ്സ് നോവില്ലേ  കണ്ണുനീർ പൊഴിക്കേണ്ടിവരുമല്ലോ  ചോദിക്കുക എന്നോട് ഒന്ന്  സുഹൃത്തിൻ സ്നേഹ ബഹുമതി ശത്രുക്കൾ പോലും മതിക്കും  ഞാനൊരു സ്നേഹ ഗായകനല്ലോ  ഇനിഞാനെന്തു  പറയായാനിനി   ഈശ്വൻ പോലുമിനി എന്തു  മരുന്നാണ് തരിക അറിയില്ല, മനുഷ്യൻ  മനുഷ്യനായിയെന്തു നൽകാനാവും  ജീ ആർ കവിയൂർ  23 .02 .2021 

കണ്ടുമുട്ടുന്നത് (ഗസൽ )

 കണ്ടുമുട്ടുന്നത് (ഗസൽ )    ഇനി നാം പിരിയുന്നത്  കനവിൽ കണ്ടുമുട്ടുവാനോ  പുസ്തകത്താളുകൾക്കിടയിലെ  ഉണങ്ങി കരിഞ്ഞ പുഷ്പമായോ   ആഴങ്ങളിൽ നിന്നും മുങ്ങി  എടുക്കും ചിപ്പിയിലെ മുത്തോ  കുപ്പയിൽ തിളങ്ങും മാണിക്യമായോ  കുപ്പിയിൽ തിളങ്ങും ലഹരിയിലോ  മധുര നോവിന്റെ അനുഭൂതിയിൽ  പ്രണയം തുളുമ്പും വരികളിൽ  ശ്രുതി ഉണർത്തും ഗസലീണത്തിലോ  കണ്ടു മുട്ടുന്നതിനി എവിടേയോ പ്രിയതേ  രണ്ടു  നിഴലുകൾ തമ്മിൽ ചേരുന്നത്  മരുഭൂവിൽ മിന്നും മണൽ തരിയിലോ  ഇനി നാം പിരിയുന്നത്  കനവിൽ കണ്ടുമുട്ടുവാനോ ജീ ആർ കവിയൂർ  23 .02 .2021 

തിരഞ്ഞെടുപ്പ് പ്രചരണ ഗാനം - ജീ ആർ കവിയൂർ

തിരഞ്ഞെടുപ്പ് പ്രചരണ  ഗാനം - ജീ ആർ കവിയൂർ  തന്തക തിന്താരോ തക തക തന്തക തിന്താരോ  തന്തക തിന്താരോ തക തക തന്തക തിന്താരോ  ആരയ മക്കളുടെ കണ്ണുനീർ കാണാതെ ആഴ കടലായ കടലെല്ലാം വിറ്റുപെറുക്കി കുടുംബത്തെ പരി രക്ഷിക്കാൻ പാവപ്പെട്ടവൻ  കഷ്ടപ്പെട്ടു പഠിച്ചവരുന്നു തെരുവിലാണ്  തന്തക തിന്താരോ തക തക തന്തക തിന്താരോ  തന്തക തിന്താരോ തക തക തന്തക തിന്താരോ  പണവും ശുപാർശയും കുടുബ സ്നേഹത്താൽ  പിന്നാം പുറത്തു കൂടി കയറി പറ്റുന്നു കഷ്ടം  ഇതാണ് സമത്വ സുന്ദരം സോഷ്യലിസം  ഇങ്ങനെ അഴിമതി കൊണ്ട് പൊറുതി മുട്ടി  തന്തക തിന്താരോ തക തക തന്തക തിന്താരോ  തന്തക തിന്താരോ തക തക തന്തക തിന്താരോ  കിതാബ് വഴിയും ഈന്തപ്പഴ കുരുവിലൂടെ  കാഞ്ചനം കടത്തിയും സുഖമായി വാഴുന്നു  തേക്കിനും തെമ്മാടിക്കും എങ്ങും കിടക്കാം  മക്കൾക്കളുടെ കാര്യം പറയാവതുണ്ടോ  തന്തക തിന്താരോ തക തക തന്തക തിന്താരോ  തന്തക തിന്താരോ തക തക തന്തക തിന്താരോ  വർഗ്ഗിയ വിഷം വളമാക്കി മാറ്റിയവർ  തീർക്കുന്നു നവോത്ഥാന മതിലുകൾ  ശിഖണ്ഡിയായി നിന്ന് മാനമില്ലാതെ  എല്ലാം ശരിയാക്കാമെന്ന...

എരിയുന്നുണ്ടോ ... (ഗസൽ )

 എരിയുന്നുണ്ടോ ... (ഗസൽ ) എരിയുന്നുണ്ടാർക്കുവേണ്ടിയോ   നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ     പ്രണയത്തിൽ ചാലിച്ചെഴുതിയ തൂലികയാൽ പാടട്ടെയോ ആഗീതം  നിനക്കായി മാത്രം  എരിയുന്നുണ്ടാർക്കുവേണ്ടിയോ  എരിയുന്നുണ്ടാർക്കുവേണ്ടിയോ  നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ പാടട്ടെയോ ആഗീതം  നിനക്കായി മാത്രം  നോവിനാൽ ഒഴുകി വന്നെൻ  ഹൃദയ തന്തുവിൽ മീട്ടുമീണം നിൻ മാന്ത്രികമാം നയനത്തിൽ     മരുന്നായി അലിഞ്ഞു ചേരുന്നുവോ അഴലൊക്കെ അകന്നുവല്ലോ  ഗസലിന്റെ ഇണങ്ങളിൽ   ഞാനെന്നെ മറന്നു നിന്നു ഞാൻ  ഞാനെന്നെ മറന്നു നിന്നു സഖിയെ  നയനാരാമത്തിനു ചുവട്ടിലായ്    റോസാ ദലംപോലെ ചുണ്ടുകൾ  ചുംബന കമ്പനങ്ങൾക്കായി  കൊതിക്കുന്നുവോ അറിയില്ല    പ്രണയ ഗീതകം  ലളിതമാണെങ്കിലും  ഹൃദയത്തെ സൂക്ഷിക്കുക നീ  കയ്യിൽനിന്നും വീണുകണ്ണാടി  പോലെ ഉടയാതിരിക്കട്ടെ സഖിയേ  എരിയുന്നുണ്ടാർക്കുവേണ്ടിയോ   നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ എരിയുന്നുണ്ടാർക്കുവേണ്ടിയോ   നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ ജീ...

കൊല്ലൂരിലമരും ദേവി ശരണം

Image
  അമ്മേ ശരണം ദേവി ശരണം  കൊല്ലൂരിലമരും ദേവി ശരണം  മനസ്സിൽ തെളിയുന്നല്ലോ  നിൻ സത് ചിന്മയ രൂപമമ്മേ  മൂകമാമെന്നിലക്ഷരങ്ങളാൽ  തീർക്കുമീ മലർമാല്യമാം ഗീതകം  സ്വീകരിക്കേണമേ ആദിപരാശക്തി  അമ്മേ ശരണം ദേവി ശരണം  കൊല്ലൂരിലമരും ദേവി ശരണം  അന്നപൂർണ്ണേ സദാപൂർണ്ണേ  അക്ഷര രൂപിണി ആനന്ദദായിനി  ആത്മസ്വരൂപിണി അടിയനിൽ  അവിടുത്തേ കാരുണ്യത്താൽ നിത്യം  അനുഗഹം ചൊരിയേണമേയമ്മേ  അമ്മേ ശരണം ദേവി ശരണം  കൊല്ലൂരിലമരും ദേവി ശരണം  സൗപർണ്ണികാ തീര നിവാസിനി  നീ മഹാകാളിയായ് , ലക്ഷ്മിയായ്  സരസ്വതിയായ് നിത്യം വിളങ്ങുന്നു  നിന്നെ ഭജിപ്പവർക്കു നീ നൽകുന്നു  സർവ്വ ഐശ്വര്യവുമുന്നതിയുമമ്മേ  അമ്മേ ശരണം ദേവി ശരണം  കൊല്ലൂരിലമരും ദേവി ശരണം  സിന്ദൂര വർണ്ണെ ശ്രീ ചക്ര നിവാസിനി   സുന്ദരീ സുഷമേ ആദി പരാശക്തി  മൂലാധാര സ്ഥിതേ  സർവേശ്വരി   മൂലത്രയാതീതേ  ദുർഗ്ഗതിനാശിനി   മൂകാസുര മർദ്ദിനി മൂകാംബികേ  അമ്മേ ശരണം ദേവി ശരണം  കൊല്ലൂരിലമരും ദേവി ശരണം  നിത്യം ദന്തധാവനപൂജയും...

കുളിർ കോരി സഖേ ,,!! (ഗസൽ)

 കുളിർ കോരി സഖേ ,,!!  (ഗസൽ)  എന്ത് കണ്ടു എന്ത് കേട്ടു ഞാൻ  നീ കാട്ടും വഴിയേ നടന്നപ്പോൾ  നനഞ്ഞ മണ്ണിൻ മണം പകർന്നു  മൊഴികൾ കാതിൽ കുളിർ കോരി  അണയാനൊരുങ്ങും ചിരാതിൻ  ആത്മ നൊമ്പരമാരു കേട്ടു  കരുംതിരിയുടെ നോവാരറിഞ്ഞു  വറ്റിയ മനമാരുകണ്ടു സഖേ  പുലരുവോളം ഉറക്കമില്ലാതെയാടി  പലവുരു പറയാനൊരുങ്ങിയ പദം  പുഴപോലെ വറ്റി വരണ്ടു പോയല്ലോ  പുണരാതേ പോകുമോ ഉൾക്കടൽ സഖേ  നിൻ നാദ ധ്വനികളെന്നിലേ  വിരഹം തൊട്ടുണർത്തി  ധമനികളിൽ ലഹരി പടർത്തി  പ്രണയ വസന്തം തീർത്തു ഗസൽ  എന്ത് കണ്ടു എന്ത് കേട്ടു ഞാൻ  നീ കാട്ടും വഴിയേ നടന്നപ്പോൾ  നനഞ്ഞ മണ്ണിൻ മണം പകർന്നു  മൊഴികൾ കാതിൽ കുളിർ കോരി സഖേ ,,!! ജീ ആർ കവിയൂർ  20 .02 .2021 

നീ അറിയുന്നുണ്ടോ (ഗസൽ)

 നീ അറിയുന്നുണ്ടോ (ഗസൽ)  ഞാന്നു കിടക്കും ഞാവൽ പഴങ്ങൾ   ഞെട്ടറ്റു പോകാതെ നിനക്കു ഞാൻ തന്നില്ലേ  ഞായെൻ മനവും തനവും മൊക്കെ  സ്വപ്ന കഞ്ചുകമൂരി തന്നില്ലേ നിനക്ക് തന്നില്ലേ  സ്വർഗ്ഗവും നരകവും വേറെങ്ങുമല്ലന്നു  സ്വയം നിനക്ക് കാട്ടി തന്നില്ലേ സ്വർണ്ണ ഖജിതമാം സ്നേഹ പരാഗം തന്നില്ലേ  നിനക്ക് കാട്ടി തന്നില്ലേ പ്രിയതേ പ്രിയതേ  ഞാനറിയാതെ എന്നെ അറിയാതെ  നീ  വിട്ടകന്നില്ലേ എങ്ങോട്ടേക്കോവിട്ടകന്നില്ലേ  ഞാനറിയുന്ന വേദന നിനക്കറിവതുണ്ടോ  ഞാനറിയുന്ന ആത്മ നോവ് നിനക്കറിവതുണ്ടോ പ്രിയതേ  ജീ ആർ കവിയൂർ  19 .02 .2021 

വരവും കാത്ത്

വരവും കാത്ത്   ഉദയ കിരണങ്ങൾ  കാത്തു കിടക്കും  മഞ്ഞിൻ മൂടുപടം  പുതച്ചുറങ്ങും  കടുക് പൂക്കും നാട്ടിൽ  സ്വപ്നം കണ്ടു കിടന്നു  മനസ്സ് വിരഹ കുളിമൂടി  നിദ്രയുടെ ചിറകൊടിഞ്ഞു  മധുര നാവുകളിലൂടെ  വാക്കുകൾക്കായി കാതോർത്ത്  ശലഭമായ് പറന്നുയന്നു  ശിശിര വസന്തം തീർക്കും  കുന്നുകളും കുഴികൾക്കുമപ്പുറം  സമാന്തങ്ങളിലൂടെ യാത്ര  നിഴൽ പടരും രാവിൽ  നിലാവ് വിളറിവെളുത്ത വരവറിയിച്ചു ദിനങ്ങളുടെ  വിരസതയകറ്റിയ മാനത്ത്  പോക്കുവെയിൽ മഞ്ഞപൂശി  വിഷുവരുമെന്നു ആശ്വാസം  പകർന്നു കൊണ്ടു  വേലിക്കരികിലെ  കർണ്ണികാരം പൂവിട്ടു  കൺകൾ വിടർന്നു വിഷുവിനായ്  ഉദയകിരണങ്ങൾ കാത്തു കിടന്നു  കിഴക്കൻ ചക്രവാളത്തിൻ  കവിളുകൾക്കു തുടിപ്പ്  കനവ് കണ്ടു കിടന്നു മടിച്ചു  ഉഴറിയ മനസ്സിൽ ചാഞ്ചാട്ടം  ഇട നെഞ്ചിൻ മിടിപ്പേറി  വരും പുലരിയുടെ  പ്രതീക്ഷകളാകും  കിരണങ്ങൾ പെയ്യ്തിറങ്ങി  ജീ ആർ കവിയൂർ 18 .02.2021 ഉദയ കിരണങ്ങൾ  കാത്തു കിടക്കും  മഞ്ഞിൻ മൂടുപടം  പുതച്ചുറങ്ങും  കടു...

പിൻനിലാവേ (ഗസൽ )

 പിൻനിലാവേ (ഗസൽ ) പാതി മയക്കത്തിൽ  പതിയെ വന്നെൻ  പൊന്മേനി തൊട്ടകന്നില്ലേ  പാലൊളി വിതറും  പിൻ നിലാവേ  പൂമുല്ല വള്ളിയിൽ  പടർന്നു സുഗന്ധത്താൽ  പൂത്തു ഉലഞ്ഞില്ലേ  പുത്തൻ പ്രതീക്ഷകൾ  പുഞ്ചിരി തൂകിയകന്നില്ലേ  പുലരുവോളം നിൻ  പുല്ലാം കുഴൽ നാദത്താൽ  പുളകിതമായല്ലോ മനം  പാതിമയക്കത്തിൽ വന്നെൻ  പൊന്മേനി തൊട്ടകന്നില്ലേ നീ  ജീ ആർ കവിയൂർ  17 .02 .2021 

കണ്ണുകളിലെ തിളക്കം (ഗസൽ )

 കണ്ണുകളിലെ തിളക്കം (ഗസൽ ) പ്രതീക്ഷകൾ നിറയുന്നു മനസ്സിൽ  നിഴൽ ചിത്രങ്ങൾ തെളിയുന്നുവല്ലോ  ഓർമ്മയുടെ സുഗന്ധം പടരുന്നു   നിർനിദ്ര രാവുകളിൽ നിലാവ് പെയ്യുന്നു  നിറയുന്ന ഏകാന്തതയിലായ്  എല്ലാം മറക്കുന്നു രാഗങ്ങളിൽ  അറിയാതെ കൊതിക്കുന്നുവല്ലോ  അരികത്തു നിൻ സാമീപ്യത്തിനായ്  ശിശിര വസന്തത്തിലായ്  ശിഖിരങ്ങളിൽ ചേക്കേറും  പ്രണയത്തിൻ പതംഗങ്ങൾ  കൊക്കുരുമ്മി നിൽക്കുന്നു  ചുണ്ടുകളിൽ വിരഹത്തിൻ  ഗീതിക ഉണരുന്നുവോ  ഗസലീണമായ് ഒഴുകുന്നുവോ  അറിയാതെ കണ്ണുകളിൽ  ജീ ആർ കവിയൂർ  17 .02 .2021       

തിരുവല്ലയിൽ വാഴും

 തിരുവല്ലയിൽ വാഴും ശ്രീ വല്ലഭനേ തൃക്കണ്ണ് പാർത്തു എങ്കളെ നീ നിത്യം അനുഗ്രഹിക്കേണമേ തിരുവല്ലാഴപ്പാ നീയെ തുണ .. നൽകാനില്ല മലരും അവലും ആടിത്തീർക്കാൻ എണ്ണയുമില്ല  സുഗന്ധ ലേപനം നടത്തുവാൻ കർപ്പൂര ചന്ദന കുങ്കുമമകിലും ചതുശ്ശതവും പാലും പണപ്പായസവും നിവേദ്യവും നൽകി നിത്യ നിവേദനങ്ങളുടെ നിരയും നിനക്കു നൽകാനായി കണ്ണുനീരിൽ ചാലിച്ച  ഭക്തിയുടെ ഹൃദയ  പുഷ്‌പങ്ങളല്ലാതെയില്ല ഭഗവാനെയീ ഭാവഗീതം തിരുപ്പാദത്തിലർപ്പിക്കുന്നേൻ തിരുവല്ലയിൽ വാഴും ശ്രീ വല്ലഭനേ തൃക്കണ്ണ് പാർത്തു എങ്കളെ നീ നിത്യം അനുഗ്രഹിക്കേണമേവ് തിരുവല്ലാഴപ്പാ നീയെ തുണ .. ജീ ആർ കവിയൂർ 16.02.2021

തിരുവല്ലാഴപ്പാ നീയേ തുണ

 തിരുവല്ലാഴപ്പാ നീയേ തുണ  വല്ലഭമായ് നല്ലവിധം നൽകും നിന്നെ ഭജിപ്പവർക്കു നീ  വല്ലഭാ ശ്രീയേഴും ശ്രീ വല്ലഭ  തിരുവല്ലാഴപ്പാ നീയേ തുണ  നിനക്കായ് മാറ്റിവച്ചു വല്ലോയേറെ  നിദ്രയില്ലാ രാവുകളൊക്കെ ദേവാ  നിറങ്ങളിൽ മുങ്ങിമയങ്ങാനാവാതെ നിറഞ്ഞാടി അണയാതെ കത്തും  നിലവിളക്കിൻ മുന്നിലായെത്രയോ  നിലക്കാത്ത അസുരവാദ്യത്തിൽ  ചെമ്പട അടന്ത ചെമ്പ താളങ്ങൾ  മുറുകുമ്പോൾ കൈമണി കൊട്ടി    കാനക്കുറിഞ്ഞി’, ‘സാമന്തമലഹരി’,  ’മാരധനാശി’, ’പാടി’ രാഗാലാപങ്ങളിലൂടെ മുക്തകണ്ഠം നിൻ അപദാന കഥകൾ  പാടും നാവുകളിൽ നീ വസിക്കുന്നു ദേവ  പച്ച, കത്തി, കരി, താടി, മിനുക്ക് വേഷങ്ങൾ മാറി മാറി കെട്ടിയാടുന്ന  വേദിക്കരികത്തു അദൃശ്യനായി  നിൽക്കുന്ന ദേവാ വല്ലഭാ ശ്രീ വല്ലഭാ  കണ്ണിണയ്ക്കാനന്ദം നൽകുന്നു  നിത്യം നിൻ നടയിങ്കലാടുന്നു  രുഗ്മിണി സ്വയംവരവും പിന്നെ  സന്താന ഗോപാലവും കിരാതവും  ''അജിതാ ഹരേ ജയ  മാധവാ വിഷ്ണു അജിതാ ഹരേ ജയാ... മാധവാ...വിഷ്ണു.... അജിതാ ഹരേ...ജയ  മാധവാ....വിഷ്ണു.... അജമുഖദേവ നത ...ആ... അജമുഖദേവ നത  ...ആ...'' ...

ഓർമ്മ നോവ് (ഗസൽ )

ഓർമ്മ നോവ്  (ഗസൽ ) ചുണ്ടുകളിൽ വിരഹത്തിൻ  ഗീതിക ഉണരുന്നുവോ  ഗസലീണമായ് ഒഴുകുന്നുവോ  അറിയാതെ കണ്ണുകളിൽ  നനവുറുന്നുവല്ലോ പ്രണയമേ  അഴലിന്റെ ആഴങ്ങളിൽ നിന്നും  ഉദിരുന്നുവോ  ജ്വാലയായ്  ലഹരിയായ് സിരകളിൽ  ഞാനറിയാതെ പടരുന്നുവോ  മിഴിയിണകളിൽ വിരിയുന്ന  മൊഴികളാവും വരികളെന്നിൽ  ഓർമ്മകളുടെ വസന്തം തീക്കുന്നുവോ  വർണ്ണങ്ങളായി രൂപങ്ങളായി  ചിലപ്പോൾ തണലായി വെയിലായി  എൻ ചിന്തകളിൽ നീ നിറയുന്നുവോ  നിൻ  വിരഹനോവ് സഖിയെ  ജീ ആർ കവിയൂർ  17 .02 .2021 

പ്രണയമേ നീ ജയിക്കു (ഗസൽ )

Image
 പ്രണയമേ നീ ജയിക്കു  (ഗസൽ ) പ്രണയമേ നീ ജയിക്കയെന്നും  പ്രാണൻ പോയാലും നിന്റെ  ഖ്യാദി നിലനിൽക്കട്ടെ എന്നും  ഖേദമേറെ താങ്ങാനാവില്ല സഖേ   ഹൃദയ നോവുകലൊരിക്കലും  സമാധാനത്തോടെ കഴിയാൻ  അനുവദിച്ചിട്ടില്ല ഒരിക്കലും  ശിശിരക്കുളിരല വീശിയപ്പോൾ  നിന്നെ ഞാനങ്ങുയൊർത്തു  പ്രണയ നോവേറ്റു പിടഞ്ഞു   ഏറെ നേരം വേദന കൊണ്ടു  നീറുന്ന ഹൃദയത്തേ നീയറിഞ്ഞോ  വിരഹ നോവിനാൽ  പിടഞ്ഞു മനം  ഉടഞ്ഞ കണ്ണാടി പോലെയായി വീണ്ടും  തുടർന്നു കൊണ്ടേയിരുന്നുയീ കഥ നഷ്ടങ്ങളുടെ കണക്കുകളേറെ ബാക്കി  തോൽക്കുന്നു ഞാനെന്നും നിന്റെ  സ്നേഹ പ്രകടനത്തിൻ മുന്നിൽ  നീ ജയിക്കുന്നതല്ലേ എന്നുമെനിക്കിഷ്ടം  പ്രണയമേ നിന്റെ പാരാജയം നോവുതന്നെ  പ്രണയമേ നീ ജയിക്കയെന്നും  പ്രാണൻ പോയാലും നിന്റെ  ഖ്യാതി നിലനിൽക്കട്ടെ എന്നും  ഖേദമേറെ താങ്ങാനാവില്ല സഖേ  ജീ ആർ കവിയൂർ  14 .02 .2021 

ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ.

 ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ.  ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം  ശ്രീയെഴും നടയിൽ നിന്നും  സോപാന കീർത്തനം പാടും  സ്വരങ്ങൾക്കു സാന്ത്വനമേകും  ശ്രീ ചക്രധാരി ശ്രീ വല്ലഭനേ തുണ  ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ.  ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം  അന്നുമിന്നുമായ് അവിടുന്നു തന്നീടുന്നു  അർഹതപ്പെട്ടവർക്കു അഭയവും  ആർദ്രതയാൽ നിന്നെ ഭജിപ്പവർക്കു   അഭയം നിത്യം നൽകീടുന്നുവല്ലോ ദേവ   ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ.  ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം    ധന്യതയാർന്ന നിമിഷങ്ങൾ നിൻ കൃപയാൽ  ധ്യാനി പാടും കേട്ടു നിത്യം നിൻ നടയിൽ ഇടനെഞ്ചിലെ മിടിക്കും ഇടക്കയും  ഈറണിയും കണ്ണുകളും ഇടറും കണ്ഠവുമായ്  കേട്ടു കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ...  കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ കൃഷ്ണഹരേജയ  കൃഷ്ണഹരേജയ കൃഷ്ണഹരേ. "യാഹി മാധവ യാഹി കേശവ   മാ വദ കൈതവ വാദം  താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം '' ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ.  ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം  ജീ ആർ ...

വിരഹക്കടൽ (ഗസൽ )

 വിരഹക്കടൽ  (ഗസൽ ) നിൻ ആഴക്കടലാവും  നയങ്ങളിലിറങ്ങും  നേരമറിഞ്ഞു പ്രണയത്തിൻ  ലവണ രസത്തിൻ മധുരിമ -( 2 ) നങ്കുരമിടാതെയെത്ര  നാളിനിയും തീരം തേടി -( 2 ) തുഴയുമീ ജീവിത വഞ്ചിയേ  ജന്മജന്മാന്തര യാത്രകളിൽ -( 2 ) നിൻ ആഴക്കടലാവും  നയങ്ങളിലിറങ്ങും  നേരമറിഞ്ഞു പ്രണയത്തിൻ  ലവണ രസത്തിൻ മധുരിമ -( 2 ) മനസ്സിൽ വിരഹ തിരമാലകൾ  ഉയർന്നു താഴുന്നുവല്ലോ -( 2 ) തിരയുടെ നോവറിയാതെ  തീരം കാത്തു കിടന്നു  സഖിയേ -( 2 ) നിൻ ആഴക്കടലാവും  നയങ്ങളിലിറങ്ങും  നേരമറിഞ്ഞു പ്രണയത്തിൻ  ലവണ രസത്തിൻ മധുരിമ -( 2 ) ജീ ആർ കവിയൂർ  13 .02 .2021 

ഗിരിജാ സുത

 ഗിരിജാ സുത ഗിരിജാ സുത ഗണനായകാ  ഗിരിമകളെല്ലാമകറ്റിടെണമേ മോദക പ്രിയനേ ആമോദം നൽകണേ  മൂഷിക വാഹനാ കരിവരാമുഖാ വേദ വേദാന്തങ്ങളൊക്കെ ഗ്രഹിച്ചവനേ വേദവ്യാസനു തുണയേകിയോനേ   വേപഥു പൂണ്ടു വിളിപ്പവർക്കാശ്രയമേ  വേലായുധ സോദരനേ നീയേ തുണ  ഗിരിജാ സുത ഗണനായകാ  ഗരിമകളെല്ലാമകറ്റിടെണമേ മോദക പ്രിയനേ ആമോദം നൽകണേ  മൂഷിക വാഹനാ കരിവരാമുഖാ വിശ്വമെല്ലാം നയിക്കും നായകനേ  വിപ്രന്മാർക്കേറ്റം പ്രിയമുള്ളോനേ   വല്ലവിധേയവും കാപ്പവനേ   വിനയെല്ലാമകറ്റുക വിനായകനേ   ഗിരിജാ സുത ഗണനായകാ  ഗരിമകളെല്ലാമകറ്റിടെണമേ മോദക പ്രിയനേ ആമോദം നൽകണേ  മൂഷിക വാഹനാ കരിവരാമുഖാ ഐശ്വര്യ ദായകാ ഏക മാനപ്പോരുളേ   ഏവർക്കും പ്രിയനേ ഏക ദന്താ ഗജാനന  ഹേ ശിവസുതനേ ഹംസ ധ്വനി ഭൂഷിത  ഹേരംബനേ നിത്യം  നീയേ തുണ ...!!  ഗിരിജാ സുത ഗണനായകാ  ഗരിമകളെല്ലാമകറ്റിടെണമേ മോദക പ്രിയനേ ആമോദം നൽകണേ  മൂഷിക വാഹനാ കരിവരാമുഖാ ..!! ഓംകാര രൂപനേ ഒളിമങ്ങാതെ കാക്കണേ  മൂലാധാത്തിൻ അധിപനേ ഐങ്കരനേ തുണ  മമ മാലകറ്റുക മൂഷിക വാഹനനെ  പ്രിയനേ  മാനസത്...

ഋതുഭേതമില്ലാത്ത പ്രണയം ( ഗസൽ )

 ഋതുഭേതമില്ലാത്ത പ്രണയം ( ഗസൽ  ) ഇന്നലെ വന്നൊരു  വസന്തത്തിൻ സുഗന്ധം  നിന്നുടെ  കഥയൊന്നു പറഞ്ഞു  ആരും കേട്ടാലും മതിവരാത്ത -(2 ) നിൻ ഓർമ്മകളുടെ വർണ്ണങ്ങൾ  വീണ്ടും കോർത്തെടുത്തു  - (2 ) അക്ഷര മാലകളാലത്  ശ്രുതി ചേർത്തു പാടി പോയ്  - (2 ) ഇന്നലെ വന്നൊരു  വസന്തത്തിൻ സുഗന്ധം  നിന്നുടെ  കഥയൊന്നു പറഞ്ഞു  ആരും കേട്ടാലും മതിവരാത്ത  സന്തോഷങ്ങളും സന്താപങ്ങളും  ഇണ ചേരും വേലകളാൽ - (2 ) ഹൃദയ വാട്ടികയിൽ മൊട്ടിട്ടു  ഋതുഭേതമില്ലാത്ത പ്രണയം - (2 ) ഇന്നലെ വന്നൊരു  വസന്തത്തിൻ സുഗന്ധം  നിന്നുടെ  കഥയൊന്നു പറഞ്ഞു  ആരും കേട്ടാലും മതിവരാത്ത  - (2 ) ജീ ആർ കവിയൂർ 12 .02.2021

തിരു ഉത്സവം

ശ്രീ വല്ലഭാ ശ്രീയെഴും വല്ലഭാ  വല്ലവിധവും നല്ലതു വരുത്തുക  ഇണ്ടലെല്ലാം  കൊണ്ടൽ കൊള്ളും  നല്ലവനേ വല്ലഭനേ ശ്രീ വല്ലഭനേ  ഒന്നാം പൂജക്കു  ബാലനും  രണ്ടാം പൂജക്കു ബ്രഹ്മചാരിയും  മൂന്നാം  പൂജക്കു ഗൃഹസ്ഥാശ്രമിയും  നാലാം പൂജക്കു വാനപ്രസ്ഥിയുമായ്  അവസാനപൂജയിൽ സന്യാസിയായ്  ഭഗവാനെ സങ്കല്പിക്കവേ  വെള്ളയും കാവി വസ്ത്രങ്ങളും  ധരിച്ചു കാണുന്ന രൂപം മോഹനം  പടറ്റിപ്പഴവും പാള നിവേദ്യവും  പണപ്പായസവും തുലാപ്പായസവും  പ്രഥമനുമടങ്ങും അന്നദാനവും  നിനക്കേറ്റം പ്രിയമല്ലയോ ഭഗവാനേ  മീനത്തിലെ ഉത്രം നാളിലായി  നിൻ സോദരിമാരാം പടപ്പാട്ടമ്മയും  ആലംതുരുത്തിയമ്മയും  കരുനാട്ടു കാവിലമ്മയും   നിന്നെ കാണാനായതാ  ജീവിതയിലേറി നൃത്തം വച്ചു  നിന്നെ കണ്ടു ആനന്ദിച്ചു  വടക്കേ നടയിലൂടെ  വന്നകലുമ്പോഴായ്    കണ്ടു മനം നിറഞ്ഞു  നീ ഭക്തർക്കനുഗ്രഹം  ചൊരിയുന്നുവല്ലോ  ഭഗവാനേ  സാക്ഷാൽ നാരായണനാകും ശ്രീവല്ലഭനേ  കുംഭ മാസത്തിൽ  പൂയത്തിനു  തിരുവാറാട്ടുത്സവത്തിയ്  ക...

കണ്ടു കേട്ടു നിന്നെ

 കണ്ടു കേട്ടു നിന്നെ  രചന ജീ ആർ കവിയൂർ ആലാപനം ഡോക്ടർ കവിയൂർ മധുസൂദൻ ജീ കണ്ടു ഞാൻ നിന്നെ ഞാൻ കണ്ടു കനവിലും നിനവിലും ഒക്കെ  കായാമ്പൂ  വർണ്ണവും ,കാതിൽ  കുളിർ പകരും നിൻ മുരളീരവം കണ്ണാ ഗോപി ഹൃദയ വാസാ കണ്ടു ഞാൻ  നിന്നെ ഗുരുവായൂർ നടയിലും  വൃന്ദാവന നന്ദന വനങ്ങളിലും മധുരയിലെ മധുരമേ കേട്ടുഞാൻ ദ്വാരകയിലൊക്കെ മുഴങ്ങുന്നത് മീരയുടെ ഒറ്റക്കമ്പി നാദത്തിൻ മാസ്മര ലഹരിയിൽ മയങ്ങി മനവും തനുവും നിന്നിലലിഞ്ഞു  കണ്ണാ കണ്ണാ കണ്ണാ  ജി ആർ കവിയൂർ  09 02 2021

ചാരുതയാർന്നീണം ( ഗസൽ )

 ചാരുതയാർന്നീണം ( ഗസൽ ) ചന്ദനം മണക്കുന്ന മേനിയഴകും  ചഞ്ചലമായ്  തുള്ളി തുളുമ്പും മനസ്സും  ചന്ദ്രകാന്തത്തിൻ ചാരുതയിൽ  ചിരിവിടരുന്ന നിശാ ഗന്ധിയും  ചാരുമുഖി നിൻ നടനം  ചിത്തം കുളിരുന്നതും  ചിന്തകൾ തരളിതമായ്  ചിത്രം വരച്ചു ഞാൻ ... മിഴിയഴകിൽനിന്നും മൊഴിയുണർന്നു ചുണ്ടിൽ ചുംബന കമ്പനമുണർന്നു   കവിതകളായ് ഗസലീണത്തിൻ  ലയത്താൽ ലഹരി പടർന്നു സിരകളിൽ  ചന്ദനം മണക്കുന്ന മേനിയഴകും  ചഞ്ചലമായ്  തുള്ളി തുളുമ്പും മനസ്സും  ചന്ദ്രകാന്തത്തിൻ ചാരുതയിൽ  ചിരിവിടരുന്ന നിശാ ഗന്ധിയും ജി ആർ കവിയൂർ  10 02 2021

ചിതലരിക്കും വരെ

ചിതലരിക്കും വരെ  ചിതവരെ അനുഗമിക്കും  ചിത്തത്തിലെ നോവ് ചിന്തയുടെ ചരണസീമ വരെ  ചലച്ചിത്രമായി കടന്നുപോയി  ചില്ലിട്ട മനസ്സിന്റെ ചന്തമുള്ള  ചിമിഴിൽ ഓർമ്മകളൊക്കെ  ചിരവും മെല്ലെ മെല്ലെ  ചിതൽ തിന്നു പോകുന്നുവോ  ചിരഞ്ജീവിയായ് ചരിക്കുവാൻ  ചമയങ്ങളൊക്കെ അഴിച്ച്  ചിരകാല സ്വപ്നങ്ങളിൽ  ചമ്രവട്ടം വരെ ചമയങ്ങളാം ചിരിയെ അഴിച്ചുവച്ച്  ചരടിൽ കോർത്തു വയ്ക്കട്ടെ  ചാലിച്ചു ചാലിച്ചു ചായം ചേർക്കാതെ സത്യമായി  ചമക്കട്ടെ അങ്ങോളമിങ്ങോളം  ചിത വരെ അനുഗമിക്കും നിന്നെ ചിന്തയുടെ ചരണ സീമ വരെ  ഛായായ്  കെെപിടിച്ച കവിതേ   ജി ആർ കവിയൂർ  10 02 2021

ആകെ തുടുത്തുവല്ലോ (ഗസൽ )

 ആകെ തുടുത്തുവല്ലോ (ഗസൽ ) ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   ഏകാന്തതയെന്ന് വിലപിക്കുന്നവരേ  ഓർമവന്നത് ആരെയാണാവോ  ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   എന്തേ  പതുക്കെ പതുക്കെ  നീറി നീറി പുകയുന്നുവല്ലോ  ഓർമ്മകളിൽ കത്തുന്നുവോ  ആരോടും പറയാത്ത പ്രണയം എന്തേ  പതുക്കെ പതുക്കെ  നീറി നീറി പുകയുന്നുവല്ലോ  ഓർമ്മകളിൽ കത്തുന്നുവോ  ആരോടും പറയാത്ത പ്രണയം  ഒരു നക്ഷത്ര പകർച്ച കണ്ടുവല്ലോ    ചേർന്നുവോ ഓർമ്മകളവളോടൊപ്പം   ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ രാഗവർണ്ണങ്ങൾ നിറഞ്ഞയീ വേദിയിൽ  രാഗവർണ്ണങ്ങൾ നിറഞ്ഞോരീ വേദിയിൽ  അനുരാഗം നിന്നെ മൗനിയാക്കിയോ  പറയു അനുരാഗം നിന്നെ മൗനിയാക്കിയോ  ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ   മുഖമെന്തേ ആകെ തുടുത്തുവല്ലോ   ഉടഞ്ഞതെന്തേ  ഉള്...

വന്നുവോ .....(ഗസൽ )

 വന്നുവോ .....(ഗസൽ ) വേദികയിൽ നിന്നുമായ്  നയനങ്ങൾ പരതി നടന്നു  ഒരു വേള വന്നു അവൾ   ഹൃദയ മിടിപ്പ് കൂടുമോ  മിഴികളിലെ ഗസൽ വരികൾ  മൊഴികളായി മാറുമോ  ശലഭ ചിറകു പോലെ  ചുണ്ടുകളാൽ മൂളുമോ  വേദികയിൽ നിന്നുമായ്  നയനങ്ങൾ പരതി നടന്നു  ഒരു വേള വന്നു അവൾ   ഹൃദയ മിടിപ്പ് കൂടുമോ  താളം മുറിയുന്നു  ശ്രുതിവിട്ടു പാട്ട്  വഴിതെറ്റുന്നു എന്തെ  കാറ്റിനു നിൻ സുഗന്ധമോ  വേദികയിൽ നിന്നുമായ്  നയനങ്ങൾ പരതി നടന്നു  ഒരു വേള വന്നു അവൾ   ഹൃദയ മിടിപ്പ് കൂടുമോ.... ജീ ആർ കവിയൂർ  08.02 .2021

കർമ്മഫലം..

 കർമ്മഫലം..   നോവിന്റെ വഴി ഓർമ്മകളിലൂടെ  നടന്നിതു പിന്നോട്ട് ഒന്നുമെല്ലേ  പൊയ്‌പ്പോയ  ജീവിത യാത്രകളിൽ  അനുഭവിച്ച ദീനതയാർന്ന ദിനങ്ങൾ  ആംഗ്യങ്ങളാലും മുദ്രകളാലും അറിയാത്ത ഭാഷകൾ വിശപ്പിന്റെ അക്ഷരങ്ങളൊക്കെ കഥകളി കാട്ടി  അനുഭവ പാഠങ്ങൾ പഠിപ്പിച്ചു  വേപദുപൂണ്ടു അർത്ഥത്തിനായി  വേഷങ്ങൾ മാറിമാറി കെട്ടിയാടി വെയിലേറ്റു തളർന്ന ദിനങ്ങളൊക്കെ  വിയർപ്പിന്റെ മണമുള്ള പണമെണ്ണി  പകുത്തു കൊടുത്ത അർദ്ധ പാതിക്കും മുഴുവനാം മക്കൾക്കുമൊക്കെ  മിഴിനട്ടു നരച്ച മനസ്സുമായി പോയി  പോയ ദിനങ്ങളുടെ നോവറിയാതെ  കർത്താവും കർമ്മണിയുമറിയാതെ കേക കാകളിവൃത്തങ്ങളറിയാതെ  കർമ്മ ഫലങ്ങളുടെ കാരമുള്ളറിഞ്ഞു കഴിഞ്ഞു ശിഷ്ടജീവിതമൊക്കെ  നിനക്കായി മാറ്റിവെക്കുന്നു കണ്ണു നീർപുഷ്പങ്ങളല്ലാതെ കണ്ണായിന്നു നിനക്കു തരുവാൻ കണ്ടും കൊണ്ടും മനസ്സിന്റെ കദനങ്ങൾ നിന്നിലർപ്പിക്കുന്നു കാത്തു കൊള്ളുക നീയെന്നേ കാലികളെ പരിപാലിക്കുന്നനീ കാക്കണേ കായാമ്പു വർണ്ണാ കണ്ണാ ജീ ആർ കവിയൂർ 07.02.2021

ശ്വാസത്തിൻ മാലകൊണ്ട് .. ഭക്തി ഗാനം

 ശ്വാസത്തിൻ മാലകൊണ്ട് .. ഭക്തി ഗാനം  ശ്വാസത്തിൻ മാലകൊണ്ട്  ശ്യാമവർണ്ണന്റെ നാമം ജപിച്ചു (2 ) ജപിച്ചു ജപിച്ചു പ്രണയാഗ്നിയിൽ  ഉരുകി ഉരുകി സ്വയം കണ്ണനായി മാറിയല്ലോ (2 ) ഇരിപ്പിലും നടപ്പിലും കിടപ്പിലും   സ്വപ്‌ന ജാഗ്ര സുഷുപ്‌ത്തിയിലുമൊക്കെ (2 ) കുട്ടുകാരനായ് കൂടെയുണ്ടായിരുന്നു കൂടെ ഉണ്ടായിരുന്നു നീ കണ്ണാ......(2 ) ശ്വാസത്തിൻ മാലകൊണ്ട്  ശ്യാമവർണ്ണന്റെ നാമം ജപിച്ചു (2 ) ജപിച്ചു ജപിച്ചു പ്രണയാഗ്നിയിൽ  ഉരുകി ഉരുകി സ്വയം കണ്ണനായി മാറിയല്ലോ (2 ) കണ്ടു കണ്ടു കൊതി കൊണ്ടു  രാധാ മാധവ ലീലകൾ കണ്ടു (2 ) കാളിന്ദിയിൽ മുങ്ങി കുളിച്ചു  കാലിയെ മേയിച്ചു മുരളികയൂതി (2 ) കാനന വീഥിയിലാകെ സ്വരരാഗ  വസന്തം തീർത്തില്ലേ കണ്ണാ .....(2 ) ശ്വാസത്തിൻ മാലകൊണ്ട്  ശ്യാമവർണ്ണന്റെ നാമം ജപിച്ചു (2 ) ജപിച്ചു ജപിച്ചു പ്രണയാഗ്നിയിൽ  ഉരുകി ഉരുകി സ്വയം കണ്ണനായി മാറിയല്ലോ (2 )    ജീ ആർ കവിയൂർ  05 .02 .2021

മോക്ഷവും കാത്ത്

  മോക്ഷവും കാത്ത്  മിഴി ചിമ്മി ഉണരും നേരത്തു  ഒപ്പം നീയുണ്ടായിരിക്കണേ കണ്ണാ  മൊഴിയുവാൻ നിൻ നാമം മാത്രം  നിത്യമെന്നൻ നാവിലുണ്ടാവണേ കണ്ണാ  മനമെന്ന കുരുവി പറന്നു നടക്കുമ്പോൾ  മൃത്യുവിൻ കരങ്ങൾ പുൽകുമ്പോൾ  മൃദുവായ നിൻ പുഞ്ചിരിയുമായി  മെല്ലെ കൊണ്ട് പോകണേ കണ്ണാ    പോകും വഴിക്കായി മധുരയും  വൃന്ദാവനവും ദ്വാരകയും കാട്ടി  എന്നെ കാശിയും കടന്നങ്ങു  മോക്ഷം നൽകണേ കണ്ണാ  ജീ ആർ കവിയൂർ  03 .02 .2021 

വാഴ്ത്തു പാട്ട്

 വാഴ്ത്തു പാട്ട്  കിഴക്കാകാശത്ത് വിരിഞ്ഞൊരു  പൂവുവോ  ഏയേ ഏയേ ഏയാ  പടിഞ്ഞാറ് പുഞ്ചിരി നിന്ന്  അമ്പിളി പൂവുവോ  ഏയേ ഏയേ ഏയാ  മതിൻ ചുവട്ടിലായി നിൽക്കും നേരം  ചിന്തകളിൽ നിറഞ്ഞു  കൂമ്പി മുഖനും സാരസത്തിൽ  വാഴും സരസ്വതി ദേവിയും ഏയേ ഏയേ ഏയാ  കാടും മലയുമിറങ്ങി വന്നേ  ചെമ്പട്ടുടുത്ത ശ്രീ പാർവതിയും ദേവിയും  ചെമ്മേ നിൽപ്പു നീലകണ്ഠനാം ദേവനും ഏയേ ഏയേ ഏയാ  പിന്നെ വന്നു നിലപ്പതുണ്ടേ  പക്ഷിരാജനാം ഗരുഡന്റെ മുകളിലേറി  ശ്രീ നാരായണനും ശ്രീ ലക്ഷ്മി ദേവിയും ഏയേ ഏയേ ഏയാ  അത് കണ്ട് ഒപ്പം വന്നു നിന്ന്  മറ്റു ദേവഗണങ്ങളും   താപസ വേഷം പൂണ്ട്‌ വിരിഞ്ചനും  സംപ്രീതരായ് ഹോ ..!! തന്നു  വരം ഏയേ ഏയേ ഏയാ  വാഴ്‌ക വാഴ്‌ക ദോഷമകറ്റി നവഗ്രഹങ്ങളും  വാഴ്‌ക വാഴ്‌ക ഭൂമിദേവിയും ഏയേ ഏയേ ഏയാ വാഴ്‌ക വാഴ്‌ക തമ്പുരാന്മാരും  വാഴ്‌ക വാഴ്‌ക തമ്പുരാട്ടിമാരും ഏയേ ഏയേ ഏയാ  വാഴ്‌ക വാഴ്‌ക നാടും നഗരവും  വാഴ്‌ക വാഴ്‌ക ദേശം വാഴുന്നോരും  വാഴ്‌ക വാഴ്‌ക അപ്പൂപ്പനപ്പൂപ്പന്മാരെ ഏയേ ഏയേ ഏയാ  നന്മയോടെ എല്ലോരു...

അല്ല ഞാൻ

അല്ല ഞാൻ  ചെറുതായ വലിയ കാര്യം പറയുവാൻ  ചെറുശ്ശേരിയല്ലായെന്നറിയുന്നേൻ   ഉള്ളു തുറന്നു ഉള്ളതൊക്കെ  ഉലയൂതി പതം തീർത്ത തങ്ക വരികൾ  തീർക്കാൻ ഞാനൊരു ഉള്ളുരുമല്ല  തഞ്ചത്തിലായി തുള്ളി പാടി  ഒടുന്ന  ലോകത്തിന് കാപട്യങ്ങളെ ഓട്ടം തള്ളലിൽ പകർത്താൻ കുഞ്ചനുമല്ല  കാലത്തിൻ ദുരവസ്ഥകളെ കാട്ടി തരാൻ  കാല്പനികത കലർത്തി പാടാൻ ആശാനുമല്ല  ഭക്തിയാൽ പ്രണയിനിയാം കവിതയെ  ഭാണ്ഡത്തിലാക്കി നടന്നു പോയ  ഭാവനാഭരിതമാം കാവ്യങ്ങൾ തീർക്കാൻ 'പീ'യുമല്ല  കുഞ്ഞി വരികളാൽ കവിതക്ക് കുട്ടി  കുറുമ്പുകളാൾ കുഞ്ഞുവരികളിൽ  കാര്യങ്ങൾ വലുതാക്കി പറയാൻ കുഞ്ഞുണ്ണിയുമല്ല  അക്കങ്ങൾക്കും അർത്ഥത്തിനും വിത്തത്തിനും  അലയാതെ അന്ത്യമായി ഇരുളല്ലോ സുഖപ്രദമെന്നു  അറിഞ്ഞു പായാൻ അക്കിത്തവുമല്ലയെന്ന അറിവ്  ഞാനെന്ന ഞാനേ ഞാനാക്കി മാറ്റാൻ ഞാനെന്ന ഞാനിന്റെ ഞാണൊലി കേട്ടിട്ട്  ഞെട്ടിയിട്ട് കപിയുടെ ഊര്കാരനായ്  പടിയാറു കടക്കാൻ ആറുതാണ്ടാൻ ശ്രമിക്കും  ജീ ആർ കവിയൂർ എന്ന ജീ രഘുനാഥ് എന്ന ഞാൻ  05 .02 .2021   

അപ്രതീക്ഷമായ കണ്ടുമുട്ടൽ

Image
  അപ്രതീക്ഷമായ കണ്ടുമുട്ടൽ  കണ്ടു ഞാനിന്നു ഒൻപതു  വർഷങ്ങൾക്കിപ്പുറത്തു  മുൻപേ മുംബയിലെ  സാഹിത്യ ലോകത്തു  നാല് വർഷത്തെ പരിചയം  ചേട്ട മുഴുത്ത ചങ്ങാതിയാവും    കവിയും അതിലുപരി നോവുകളെ  അറിയിക്കും നോവലിസ്റ്റും നിരവധി  പുരസ്‌കങ്ങൾ കരസ്ഥമാക്കിയതും   അതിലുപരി സ്നേഹ സമ്പന്നനായ  എളിമയുടെ തെളിമയാം  സി പി കൃഷ്ണ കുമാർ ഏട്ടൻ തിരുവല്ല ശ്രീ വല്ലഭ സത്രത്തിൽ  വച്ച് വീണ്ടും കാണുവാൻ  ഈ കോവിഡ് കാലത്തു കഴിഞ്ഞു  തികച്ചും അപ്രതീക്ഷമായ കണ്ടുമുട്ടൽ  എല്ലാം ശ്രീ വല്ലഭന്റെ അനുഗ്രഹം  അല്ലാതെ എന്താ പറയുക ..!!! ജീ ആർ കവിയൂർ  04 .02 .2021 

കണ്ണു നിറഞ്ഞു

 കണ്ണു നിറഞ്ഞു  രചന ജീ ആർ കവിയൂർ  ആരും കണ്ടാൽ കൊതിക്കും  ആലിലയിൽ പള്ളികൊള്ളും  കാൽ വിരലുണ്ടു രസിക്കും  ബാലഗോപാലനേ കണ്ടേൻ ... കാലിൽ തളയും കയ്യിൽ കാപ്പും  കൈവിരലിൽ മോതിരവും  അരമണി കിങ്ങിണി തരിവളയും   അറിയാതെയൊന്നു  കണ്ണടച്ചു തുറന്നപ്പോൾ  കണ്ടില്ല കായാമ്പു വർണ്ണനേ  കണ്ടു കൊതിതീർന്നില്ല  കന്മഷങ്ങളെല്ലാം മറന്ന് അറിയാതെ  കണ്ണു നിറഞ്ഞു പോയി കണ്ണാ  കണ്ണാ കണ്ണാ കണ്ണാ .......... ജീ ആർ കവിയൂർ  03 .02 .2021 

വന്നകന്നു - ഗസൽ

 വന്നകന്നു -  ഗസൽ  വർണ്ണങ്ങൾ തീർക്കും  സൗപർണ്ണികയിൽ  പൗർണ്ണമിയായ്‌  വന്നകന്നു പോയ്  ഞാനറിയാതെ എൻ  ജീവിത ഋതുക്കളിൽ  ഹേമന്ത ശിശിര വർഷ  സര്‍ഗ്ഗോന്മാദവസന്തമായ്  ആരോഹണ അവരോഹണങ്ങളായ്  സപ്ത സ്വരധാരയായ് സിരകളിൽ  ലഹരി പകർന്നു ഉന്മാദിയാക്കി  വർണ്ണങ്ങൾ നൽകി നീയെവിടെ  രാവിൽ ഗസലായ് എന്നിൽ  പടർന്നു കയറി നീ  ഒരു ശലഭമായ് പാറി  എൻ പ്രണയാഗ്നിയിൽ ലയിച്ചുവോ  വർണ്ണങ്ങൾ തീർക്കും  സൗപർണ്ണികയിൽ  പൗർണ്ണമിയായ്‌  വന്നകന്നു പോയ്  ജീ ആർ കവിയൂർ  04 .02 .2021 

ഒരു സായംസന്ധ്യയിൽ (ഗസൽ )

ഒരു സായംസന്ധ്യയിൽ (ഗസൽ ) ഒരു സായംസന്ധ്യയിൽ  എന്റെ  ഹൃദയം കവർന്നവൾ  ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ  ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 ) തണുവാർന്ന ഗസലിൻ ഈണമായ്   ഒരു തൂവൽ സ്പര്ശമായ് എന്നിലെന്നും - (2 ) ആ ആ ആ ആ  ഉം ഉം ഉം ഉം  കണ്ണ്  ചിമ്മും താരകമായ് മെല്ലെ നീ  എൻ മനസ്സിന് വേദികയിൽ - (2 ) ഒരു സായംസന്ധ്യയിൽ  എന്റെ  ഹൃദയം കവർന്നവൾ  ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ  ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 ) നീ പാടും പല്ലവി പാടുവാൻ  ഞാനെത്രവട്ടം ശ്രമിച്ചിരുന്നു  - (2 ) അനുരാഗമധുരഗാനമായി  അകതാരൽ  എന്നും നിറഞ്ഞു നിന്നു - (2 ) ഒരു സായംസന്ധ്യയിൽ  എന്റെ  ഹൃദയം കവർന്നവൾ  ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ  ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 ) ജീ ആർ കവിയൂർ  04 .02 .2021 

ഓടിവാ വാ..

 ഓടിവാ വാ.. ഓടിവാ വാ ഓടി വാ വാ  എന്നോമൽ കനവിലായി  ഓടക്കുഴൽ നാദമോടെ  ഓമന കണ്ണാ വാ വാ കാലിയെ മേയ്ക്കും  കോലുമായി നീ അങ്ങ് കാനന വീഥിയിൽ  കളിയാടുമ്പോൾ  കണ്ടു കൊതി തീരും മുൻപേ കനവിൽ നിന്നും നീ  കടന്നകന്നല്ലോ കണ്ണാ  ഓടിവാ വാ ഓടി വാ വാ  എന്നോമൽ കനവിലായി  ഓടക്കുഴൽ നാദമോടെ  ഓമന കണ്ണാ വാ വാ കാളിന്ദി ആറ്റിൽ  കായാമ്പൂവർണ്ണാ നീ  മുങ്ങി നീരാടുമ്പോൾ  കാളിയനെ മർദിച്ച് കാലികളെ രക്ഷിച്ചില്ല  കദനങ്ങളാൽ കണ്ണു നിറയുമ്പോൾ കുഞ്ഞി കൈകളാൽ തലോടണേ  കണ്ണാ  ഓടിവാ വാ ഓടി വാ വാ  എന്നോമൽ കനവിലായി  ഓടക്കുഴൽ നാദമോടെ  ഓമന കണ്ണാ വാ വാ ജീ ആർ കവിയൂർ 02.02.2021

എന്നിൽ അലിയൂ .. ഗാനം

  എന്നിൽ അലിയൂ .. രചന , ആലാപനം ജീ ആർ കവിയൂർ നീയെൻ രാഗമായി താളമായി വരൂ നീഹാര ബിന്ദുവായിയെന്നിലലിയൂ നിമിഷങ്ങൾ ഹർഷമായി വർഷമായ് നിലാവിൻ നീലിമയിലൊഴുകും നോവുകൾ മറന്നു മറന്നു പോയി നാമൊന്നായ് മാറും സുരഭിലയാമം നനവാർന്ന വേളകൾ പൊലിഞ്ഞു നിദ്രാവിഹീനമായ രാവുകൾ നിന്നിലലിഞ്ഞു ചേർന്ന ദിനങ്ങൾ നീയൊന്നായി രണ്ടായ നിമിഷങ്ങളിൽ നാമനുഭവിച്ച സന്തോഷങ്ങളിന്നും നീയിന്നുമോർക്കുന്നുവോ പ്രിയതേ ..!! നീയെൻ രാഗമായി താളമായി വരൂ നീഹാര ബിന്ദുവായിയെന്നിലലിയൂ നീഹാര ബിന്ദുവായി എന്നിൽ അലിയൂ.. ജീ ആർ കവിയൂർ 17 .01 .2021

വിട്ടൊഴിഞ്ഞു .. ഗസൽ

 വിട്ടൊഴിഞ്ഞു .. ഗസൽ  പറയുകിൽ അൽപ്പം കാര്യം തന്നെ  ഭാഗ്യവാന്മാരായിരുന്നു  ചിലർ  അവരിൽ പ്രണയമായ് കരുതി  കൊണ്ടിരുന്നു  തൊഴിലിനെ   ജീവിതകാലമത്രയും ഇവർ  തൊഴിലിനെ പ്രണയമാക്കി  (2 ) ഞാനോ മൊത്തം തിരക്കിലായിരുന്നു   ജീവിത വഴികളിലാകെ പിന്നെ  പ്രണയിച്ചു ഞാൻ അൽപ്പമായ്  ചെയ്തു അൽപ്പാൽപ്പം  തൊഴിലിനെയും   ഇവ രണ്ടും കൂടി പ്രശ്‌നമായപ്പോൾ  അവസാനം വിട്ടൊഴിഞ്ഞു രണ്ടിനേയും (2 ) ജീ ആർ കവിയൂർ  01 .02 .2021   

അറിയുന്നു ഞാൻ ,.....

  അറിയുന്നു ഞാൻ ,..... ഒരു നേരം വന്നു നീയെൻ   അരികത്തു നിന്നു  അഞ്ചി കൊഞ്ചി  പുഞ്ചിരി തൂകി നിന്നില്ലേ  പീലിത്തിരുമുടിയും  ഗോരോചന കുറിയും  മഞ്ഞ പട്ടുടയണിഞ്ഞ നിന്നെ  കണ്ടു കൊതി തീരും മുമ്പേ   ഗോകുലത്തിലേക്കോ  ഗോപീവൃന്ദത്തിന്നരികിലോ ഗോവർദ്ധനാ നീയങ്ങു  ഓടിയൊളിച്ചതെങ്ങു നീ കണ്ണാ  കണ്ണടച്ചിരുന്നു കാണ്മു  മനക്കണ്ണാലറിയുന്നു  മറ്റെങ്ങുമല്ല നീയെൻ  മനമന്ദിരത്തിലല്ലോ വസിപ്പൂ കണ്ണാ ..!! ജീ ആർ കവിയൂർ  31 .01 .2021