നീയെന്ന ജീവൽ രാഗം (ഗസൽ )
നീയെന്ന ജീവൽ രാഗം (ഗസൽ )
മായാമാളവ പാടി തുടങ്ങി
മായാത്ത നിന്നോർമകളിലിന്നും
നിഷാദത്താൽ വിഷാദമൊടുക്കി
നിമിഷങ്ങൾക്ക് നീയെന്ന ലഹരി
മിഴികളിൽ കണ്ടൊരു വസന്ത ഋതു
മൊഴികളിൽ പടർത്താൻ കൊതിച്ചു
മനമൊരു മാരീചനായി തുള്ളി കളിച്ചു
മായാസ്വപ്നങ്ങൾ ചിറകു വിരിച്ചു
മലർമണം മായും മുൻപേ
മാഞ്ഞു പോയി അനുരാഗം
മായാസ്വപ്നങ്ങൾ ചിറകു വിരിച്ചു
മറക്കാനാവാതെ മദ്ധ്യമം പാടി
മയിലാട്ടവും കുയിൽ പാട്ടുമൊടുങ്ങി
മഴമാറിയാകാശം പോലെ
മനസ്സ് തെളിഞ്ഞു വർണ്ണമില്ലാതെ
മംഗളം ചൊല്ലി ജീവിത രാഗം
ജീ ആർ കവിയൂർ
22 .09 .2020 / 4 :10 am
Comments