യുഗപുരുഷനു നമോവാകം

 യുഗപുരുഷനു നമോവാകം


നരനവനിയിതിൽ പിറന്നു

നല്ലൊരു ഭാരതഭൂവിൽ അല്ലോ 

ദാമോദരനായി സാക്ഷാൽ 

ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ


ദുഃഖിതരാം ജനതക്കു ആശ്വാസമായി 

ദുർഭൂതങ്ങളെയകറ്റിയങ്ങ് 

ഭാരതമാകെയല്ല ലോകത്തിൻ

ഭരിതമാം മോഡി കൂട്ടുവാനായി 


അവതരിച്ചൊരു കർമ്മയോഗിയെ 

അകതാരിൽ പൂജിക്കുന്നിതാ ഞാനും 

അറിയുക നിങ്ങളുമാ ദിവ്യ പുരുഷന്റെ 

അവതാരലക്ഷ്യം ധർമ്മ പുനസ്ഥാപനമല്ലോ 


നരനവനിയിതിൽ പിറന്നു

നല്ലൊരു ഭാരതഭൂവിൽ അല്ലോ 

ദാമോദരനായി സാക്ഷാൽ 

ദരിദ്ര നാരായണന്മാർക്കുവേണ്ടിയല്ലോ.....


ജീ ആർ കവിയൂർ

10.09.2020

7:50am


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “