മൗനം ഭൂഷണം.....





മൗനം ഭൂഷണം.....


കോപാഗ്നിക്കു മുന്നിൽ മൗനം ഉത്തമം 

അറിവിന്റെ ആഴങ്ങളറിവോളവും

കഥളുടെ തിരശ്ശീലകളുയരുവോളവും

ദുർബ്ബലന്റെ  മൊഴികൾക്കു മുന്നിലും 


കേൾക്കുവാൻ ഉള്ളസമയം അടുക്കുമ്പോഴും

വേദാന്ത സാരങ്ങൾ അറിയുവാനുള്ള

 ഇച്ഛകുടുമ്പോഴും ലാഘവത്തോടെ 

അനുവർത്തിക്കുക ഏറെയായ് മൗനം


കുറ്റവും കുറവും കണ്ടെത്തി 

പരിഹസിക്കാനൊരുങ്ങുമ്പോഴും

സ്വന്തം വാക്കുകൾ കൈവിട്ടു 

പോയെന്നു ചിന്ത വരും നേരത്തും 


വാക്കുകൾ വേണ്ടിയപോലെ അല്ല 

ഉപയോഗിച്ചില്ല എന്നൊരു തോന്നുമ്പോൾ

പ്രശ്നങ്ങൾ തന്റെതല്ലന്നറിഞ്ഞിട്ടും  

നുണക്കഥയുടെ  പ്രലാഭനങ്ങളിലകപ്പെടുമ്പോൾ


മറ്റുള്ളവരുടെ കീർത്തിക്കു മങ്ങൽ 

വരുമെന്നറിഞ്ഞു വാക്കുകൾക്ക് 

മെല്ലെ കടിഞ്ഞാണിടുക എന്നതും

മൊഴികൾ സൗഹൃദത്തിന് ഹാനിയാകുമെങ്കിൽ


സ്വയം അനുഭവങ്ങളുടെ നില 

സംങ്കീർണ്ണമാവുമെന്നു തോന്നുന്നേരം

ഉച്ചത്തിൽ ആക്രോശിച്ചു 

സ്വയം പറയാനൊരുങ്ങുമ്പോൾ 


ഒന്നിലേറെ തവണ പറയേണ്ടിവരുമ്പോൾ

സ്വയം വാക്കുകളെ വിഴുങ്ങേണ്ട 

അവസ്‌ഥയിൽ വാക്കുകൾക്ക് വിരാമമിട്ടു 

മൗനമേ നീ തന്നേ ശരണം ശരണം .....


ആരാണോ നാക്കിന്നു കടിഞ്ഞാണിട്ടു 

മൗനം ആചരിക്കുന്നുവോ 

അവർക്ക് ശാന്തിയും സമാധാനവും

കൈവരുമത്  നിശ്ചയം ......


ജീ ആർ കവിയൂർ

17.09.2020.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “