തീർന്നില്ല മോഹം ......
തീർന്നില്ല മോഹം ......
കേവലമൊരാഗ്രഹമായിരുന്നു
കൺനിറയെ കാണുവാൻ, ഒന്നു
കണ്ടു കൊതി തീർന്നില്ല നിന്നെ
മനസ്സു നിറയെ ഒന്ന് മിണ്ടിയില്ല
നാളുകളായി ആഗ്രഹമായിരുന്നു
മിഴി നിറയെ കണ്ടു മൊഴിയടങ്ങിയില്ല
വർഷമെത്രയായ് നിന്നെക്കുറിച്ചറിഞ്ഞിട്ട്
രാവും പകലും പോയതറിഞ്ഞില്ലൊട്ടുമേ
ഉജാലയുടെ കിരണങ്ങളൊളി വീശി
മാലാഖ കണക്കെ പറന്നിറങ്ങി
നിന്നോർമ്മയാൽ നദി ഒഴുകി
കളകളാരവത്തോടെ ആനന്ദം
ഞാൻ മിണ്ടിയില്ല ഒപ്പമെത്തിയ
കാറ്റിനുമില്ലൊന്നുമേ മിണ്ടാൻ
ഒന്നുരിയാടാൻ കൊതിയടങ്ങാൻ
നാവ് അറിയുന്നുണ്ടേ നാമങ്ങൾ
നക്ഷത്രങ്ങളുടെ തിളക്കങ്ങളേറി
വഴിപോക്കൻ തളർന്നുറങ്ങി
കണ്ടു കൊതി തീർന്നില്ല നിന്നെ
മനസ്സു നിറയെ ഒന്ന് മിണ്ടിയില്ല
ജീ ആർ കവിയൂർ
12 .09 .2020
04 :50
photo credit to Ansar Ali
Comments