ജനിമൃതികൾ
ഒരു മെയ്യാണെങ്കിലും
മനസ്സൊന്നാകിലും
മനനമതു ചെയ്യുക മനുഷ്യാ
മറക്കേണ്ടയിതു ജീവിതം
ജീവിതമെന്ന മൂന്നക്ഷരങ്ങൾ
ജനിമൃതികളുടെ ഇടയിലായി
വിജയിക്കാനുണ്ട് കരുത്ത്
തപം ചെയ്യുകിൽ അറിയാം
മൗനത്തിനുമപ്പുറം ഉണ്ട്
മണിമുഴക്കങ്ങൾക്കു പ്രസക്തി
മന്ത്രങ്ങൾ അധരഗോഷ്ഠി മാത്രമല്ല
അകം പൊരുളിന്റെ മാസ്മരികത
മിടിക്കുന്നുണ്ട് ഇടനെഞ്ച്
മിത്ര ശത്രു ഭേദമന്യേ
മിഴിപ്പതു ശാന്തിയുടെ സന്ദേശം
ചരിപ്പാനേറെയുണ്ട് പണ്ടേ
പഴമയുടെ മണം പുരണ്ട്
ഒഴുകിയ നിണത്തിന് നിറം
ചക്രവാളത്തിൻ സീമകൾ താണ്ടുവാൻ
ചമയ്ക്കുന്നു ചരിതങ്ങൾ ആയിരമായിരം
ചിത്രം വിചിത്രമായി തുടരുന്നു
ചിരമറിയാതെ പോകുന്നു നാം
ചലനങ്ങൾക്ക് കാതോർത്തറിയുക
ചിന്താധാരയുണ്ട് ചന്തമുള്ളൊരീ ജീവിത
വീഥിയിലായി അറിഞ്ഞു മുന്നേറാം
സനാതനമാം മന്ത്രമുഖരിതമാം
പ്രണയത്തെയറിയുക പ്രാണനും
പരനുമൊന്നിച്ച് ഒന്നായി മാറുംവരേ
ജീ ആർ കവിയൂർ
29 09 2020
4:40 am
photo credit to Pinterest site
Comments