എന്റെ പുലമ്പലുകൾ - 84
എന്റെ പുലമ്പലുകൾ - 84
ഞാനുമെൻ മൗനവും
അസ്വസ്ത്ഥനായി
വാക്കുകൾ വിതുമ്പി
തൊടികളിൽ നീർമാതളങ്ങൾ
പൂത്തു കായ്ക്കുന്നു
പ്രകൃതിക്കു യൗവ്വനം
നിന്റെ മൂടിയ മുഖത്തു
നിന്നും ഉള്ള മൊഴികൾ
മിഴികളിൽ തെളിഞ്ഞു
മരണത്തിന് ചൂരു
വട്ടമിട്ട് പറക്കുന്നു
മഴ വീണ്ടും പ്രളയ കഥ പറയുന്നു
ഞാനുമെൻ മൗനവും
അസ്വസ്ത്ഥനായി
വാക്കുകൾ വിതുമ്പി ..
ജീ ആർ കവിയൂർ
08 .09 .2020
Comments