നീലക്കുടക്കീഴിലായ് (ഗസൽ )

 മൗനം പൂക്കും നിൻ അധരത്തിൽ  

മുകരട്ടെ ഞാനക്ഷര മധുരിമയുമായ് 

മോഹത്തിൻ ശലഭച്ചിറകിലേറി  

മഴ നിലാക്കുളിർ പെയ്യുമിടങ്ങളിൽ 


മുട്ടിയുരുമ്മി  മുളക്കട്ടെ മെല്ലെ 

മണമൂറും മന്ദാര മുകുളങ്ങൾ 

മൂളട്ടെ ഭ്രമരങ്ങൾ ഗസലിൻ 

മായാത്ത പ്രണയ രാഗ ചിത്രങ്ങൾ


മാനമെന്നൊരു നീലക്കുടക്കീഴിലായ്  

മൊഴി മധുരത്തിൻ പൂമ്പൊടിവിതറി 

മായാ സ്വപ്ന മരീചികകളിൽ 

മയങ്ങി ഉണരട്ടെയിനിയും പ്രിയതേ  ....


ജീ ആർ കവിയൂർ

21 .09.2020

5:38   am

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “