ശൈവാവതാരമേ ....

 ശൈവാവതാരമേ 

അഞ്ജനാതനയനേ 

തൃക്കവിയൂരിൻ തിലകമേ 

ശരണം  ഹനുമാനെ 


വിളിക്കുകിൽ വന്നീടുമെൻ 

വിളിപ്പുറത്തല്ലോ ദേവാ 

വാനര വീര രാമദൂതാ 

വന്നു തന്നീടും മനഃശാന്തി 


എന്നുള്ളിലെ അഹന്തയാം 

ലങ്കയെ  ചുട്ടെരിച്ചീടുന്നു നീ 

രാമനാമങ്ങളൊക്കെ  നിത്യം 

ജപിക്കുകിലകറ്റും ദുഃഖങ്ങൾ 


രാക്ഷസ വീരരെ കൊന്നവനെ 

മോക്ഷമരുളണെ ആഞ്ജനേയ 

രായകറ്റുമല്ലോ ചിരംജീവനേ  

രാമ രാമാ ജയ , ആഞ്ജനേയ 


ശൈവാവതാരമേ 

അഞ്ജനാതനയനേ 

തൃക്കവിയൂരിൻ തിലകമേ

ശരണം ശരണം ഹനുമാനെ 


ജീ ആർ കവിയൂർ 

28 .09 .2020 

19 :20 hrs 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “