പെണ്ണേ പെണ്ണേ ....ഗസൽ
പെണ്ണേ പെണ്ണേ ....ഗസൽ
പെണ്ണേ, നീ പെയ്തൊഴിയാതെ
നിൽക്കും മഴയായെന്നുള്ളിൽ
എൻ സ്വപ്നങ്ങളിലേക്കു നീയൊരു
കുളിർ തെന്നലായ് ഒഴുകിയെത്തി
നെഞ്ചിൻ മിടിപ്പിൽ സംഗീതമായ്
ആരോഹണാവരോഹണങ്ങളിൽ
ലബ് ഡബിന്റെ താളയങ്ങളിൽ
നീയെന്നിൽ ഗസൽ മധുരമായ് പെണ്ണേ,
മിഴികളടച്ചു പാടുന്ന എൻ മനസ്സിൽ
മൊഴി നിലാവായി പെയ്തിറങ്ങുന്നു നീ
വസന്തത്തിൻ ഗാനം പാടുന്നു പൂങ്കുയിൽ
അതു കേട്ടു മയിലാടി മനോഹരം പെണ്ണേ
പെണ്ണേ, നീ പെയ്തൊഴിയാതെ
നിൽക്കും മഴയായെന്നുള്ളിൽ
എൻ സ്വപ്നങ്ങളിലേക്കു നീയൊരു
കുളിർ തെന്നലായ് ഒഴുകിയെത്തി
Comments