നിൻ മുന്നിലായ്
നിൻ മുന്നിലായ്
നിൻ ഉപാസകനാമെന്നെ നീ
കൈവെടിയുകില്ലല്ലോ അമ്മേ
നിത്യം നിൻ മുന്നിൽ നിൽപ്പു
കണ്ണുനീർ പൂവുകളുമായി
തൊഴുകൈ താമരയല്ലാതെ
ഇല്ലല്ലോ നിൻ നടയിലർപ്പിക്കാൻ
വിഷാദം ഒഴിക്കും നിൻ
മൗന നിഷാദം ധ്യാനനിമഗ്നം.
നിൻ പുഞ്ചിപ്പൂവിൻ ഗന്ധം
അറിയുന്നു ഉള്ളാകെ
അറിവിൻ അലിവേ
ആത്മ പ്രകാശിനിയമ്മേ ......
കകാര രൂപേ
കണ്മഷമകറ്റുവോളെ
പകരുന്നു നീയെന്നിൽ
അനന്താനന്ദം അംബികേ ....
നിൻ ഉപാസകനാമെന്നെ നീ
കൈവെടിയുകില്ലല്ലോ അമ്മേ
നിത്യം നിൻ മുന്നിൽ നിൽപ്പു
കണ്ണുനീർ പൂവുകളുമായി ....
ജീ ആർ കവിയൂർ
19 .09 .2020 / 2 :58 am
Comments