കാവാലം എന്റെ നാട്
കാവാലം എന്റെ നാട്
കാവലായി പണ്ടേ ഉണ്ടേ
കാവാലത്തു കാർക്കായ് ചുണ്ടൻ
കാവിന്റെ പാട്ടുപാടും കരയും
കാത്തുകൊള്ളാൻ കാവിലമ്മയുമുണ്ടേ
തെയ് തെയ് തെയ്താരോം തക
തെയ് തെയ് തെയ് തെയ്‌താരോം
കായലിന്റെ കാറ്റേറ്റ് കവിത പാടാൻ
കരകവിയും മനസ്സുള്ളോർ ഏറെയുണ്ടേ
കാവാലം നാരായണപ്പണിക്കരും
കാവാലത്തിൻ ശ്രീയെഴും ശ്രീകുമാറും
തെയ് തെയ് തെയ്താരോം തക
തെയ് തെയ് തെയ് തെയ്‌താരോം
കണ്ടു കൊതി തീരാത്ത തീരങ്ങളിൽ
കൈയാട്ടി വിളിക്കും കേരനിരകളെ
കനവുകണ്ടു പ്രവാസ കദനങ്ങളുമായ്
കണ്ണ് നിറഞ്ഞമനസ്സുമായ് കഴിയുന്നുണ്ടേ
തെയ് തെയ് തെയ്താരോം തക
തെയ് തെയ് തെയ് തെയ്‌താരോം
കാവും കായലും കൈകോർക്കും
കാവാളം കാഹളം കേട്ടുണരുന്ന
കളിവഞ്ചിപ്പാട്ടുപാടുമെൻ കാവലാം
കാവാലം കാവാലമാണ് എന്റെ നാട്
ജീ ആർ കവിയൂർ
20 .09 2020
Comments