കാലൊച്ച ...(ഗസൽ)
കാലൊച്ച ...(ഗസൽ)
രാവിതിലായ് ഹൃത്തടത്തിൽ
പൂക്കും ഗന്ധവും വർണ്ണങ്ങളും
പ്രണയത്തിൻ ഭാവങ്ങളുമെന്തേ
പകൽപിറക്കുമ്പോളൊടുങ്ങുന്നു പ്രിയതെ.
വിരഹത്തിൻ നോവിനാൽ
വിരലുകളിലമരും വാക്കുകളിൽ
വിഷാദത്തിൻ മധുരിമയിൽ നീ
വിരിയുന്നെൻ ഗസൽ പുഷ്പങ്ങളായ്
നാം വീണ്ടും കണ്ടു മുട്ടുന്ന
നീലനിലാവിന്റെ നിഴലിൽമാത്രം
നിന്റെ ഓർമ്മകൾ പകരുമാ
നിമിഷങ്ങളുടെ കാലൊച്ചയെന്തേയകലുന്നു....
ജീ ആർ കവിയൂർ
06.09.2020
5:25 am
Comments