ഗുരുവായൂർ വാഴും....

 ഗുരുവായൂർ വാഴും....


ഗുരുവായൂർ വാഴും ഗോപാലാ 

ഗുരുവായ് നൽകിയില്ലേ ഗീതാമൃതം 

വാനോളം വാഴ്ത്താം നിൻ നാമം 

വാരിജലോചനാ കാത്തിടേണമേ


പവിഴമല്ലി പൂത്തുലഞ്ഞു നായകാ 

പറഞ്ഞതെല്ലാം തിരിച്ചെടുക്കല്ലേ കാമുകാ 

മുരളിയൂതി മയക്കല്ലേ ഗായകാ 

മായാതെ നിൽക്കണേ മോഹനാ


ഗുരുവായൂർ വാഴും ഗോപാലാ 

ഗുരുവായ് നൽകിയില്ലേ ഗീതാമൃതം 

വാനോളം വാഴ്ത്താം നിൻ നാമം 

വാരിജലോചനാ കാത്തിടേണമേ


മയിൽപ്പീലി ചൂടി മാരിവില്ലു ചാർത്തി 

മനസ്സിൽ അങ്ങനെ മായാതെ നിൽക്കണേ 

പീതാംബര ധാരി പാർത്ഥസാരഥി 

പാർത്തു കൊള്ളുക പാരിതിനെ ഗോപാല 


ഗുരുവായൂർ വാഴും ഗോപാലാ 

ഗുരുവായ് നൽകിയില്ലേ ഗീതാമൃതം 

വാനോളം വാഴ്ത്താം നിൻ നാമം 

വാരിജലോചനാ കാത്തിടേണമേ


ഗോരോചനക്കുറി ചാർത്താം

ഗോപീ ഹൃദയ വാസാ

ഗോകുലപാലാ ഗോവിന്ദ

ഗോവർദ്ധന ധാരി ഗോവിന്ദ


ഗുരുവായൂർ വാഴും ഗോപാലാ 

ഗുരുവായ് നൽകിയില്ലേ ഗീതാമൃതം 

വാനോളം വാഴ്ത്താം നിൻ നാമം 

വാരിജലോചനാ കാത്തിടേണമേ


ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “