സ്വപ്നാടനം ......(ഗസൽ )
സ്വപ്നാടനം ......(ഗസൽ )
നിലാവിന്റെ ഒളിയാൽ മെല്ലെ
എൻ ജാലകത്തിലൂടെ വന്ന്
മിഴിയിണകളിലെന്തിനു നീ
മുത്തമിട്ട് കവർന്നെൻ നിദ്ര
നിൻ വരവിനു മുല്ലപ്പൂവിന്റെ
മൂക്കു തുളയ്ക്കും നറുഗന്ധവും
നിൻ ചലനങ്ങളാൽ മൗനമുടച്ചു
കരീലകൾ ഞെരുങ്ങിയമർന്നു ..
നിൻ സ്പർശനമെന്നിലുണർത്തി
വർണ്ണാനുഭൂതി സിരകളിൽ
ഞാനറിയാതെ ഉള്ളകങ്ങളിൽ
എവിടേയോ സ്വപ്‍നാടനം ..
നിലാവിന്റെ ഒളിയാൽ മെല്ലെ
എൻ ജാലകത്തിലൂടെ വന്ന്
മിഴിയിണകളിലെന്തിനു നീ
മുത്തമിട്ട് കവർന്നെൻ നിദ്ര
ജീ ആർ കവിയൂർ
03 .09 .2020
14 : 30 hrs
photo credit to Aji Gowri
Comments