എന്റെ പുലമ്പലുകൾ - 85
എന്റെ പുലമ്പലുകൾ - 85
എന്നെ നീ അറിയണമെങ്കിൽ
സ്നേഹത്തിൻ ഭാഷ പഠിക്കുക
എപ്പോൾ എനിക്കെന്നെ കാണണമെങ്കിൽ
നിന്റെ മിഴിയാഴങ്ങളിൽ നോക്കേണ്ടതുള്ളൂ
കണ്ണാടിയെ ചങ്ങാതിയാക്കേണ്ട , അവ
കൈ വിട്ടുപോകുകിൽ ഉടഞ്ഞുതകരും
ചിലർ പലപ്പോഴും കള്ളപ്രമാണം ചമയ്ക്കുന്നു
എന്നാൽ മറിച്ചു സത്യത്തെ ഉപാസിക്കുന്നു ചിലർ
നീ എന്നിലെ കുറവുകള്‍ കണ്ടു പിടിക്കുവാൻ
നിൽക്കാതെ ആദ്യം നിന്റെ ഉള്ളിലേക്ക് നോക്കുക
വരിക നമുക്കിടയിൽ പണിയാം
ഉറപ്പുള്ള സ്നേഹത്തിന് സേതു
ഇനിയേറെ പിന്തുടരാനാവില്ല അറിക നീ
ഞാനെൻ ഹുദയത്തിൽ നിന്നെ സൂക്ഷിക്കുന്നു
ദാഹിക്കുന്നു സ്നേഹത്തിൻ വീഞ്ഞിനായ്
ഞാനതു നുകർന്നോട്ടെ നിന്നധരങ്ങളിൽ നിന്നും
കടലുറങ്ങില്ല ഒരിക്കലും
കരയെയുണർത്തിക്കൊണ്ടിരിക്കും
എന്നാത്മാവ് തേടിക്കൊണ്ടിരിക്കും
നീയെന്ന പരമാത്മാവിനെ ലഭിക്കുവോളം ......
ജീ ആർ കവിയൂർ
25 .09 .2020
04 : 45 am
എപ്പോൾ എനിക്കെന്നെ കാണണമെങ്കിൽ
നിന്റെ മിഴിയാഴങ്ങളിൽ നോക്കേണ്ടതുള്ളൂ
കണ്ണാടിയെ ചങ്ങാതിയാക്കേണ്ട അവ
കൈ വിട്ടുപോകുകിൽ ഉടഞ്ഞുതകരും
ചിലർ പലപ്പോഴും കള്ളപ്രമാണം ചമയ്ക്കുന്നു
എന്നാൽ മറിച്ചു സത്യത്തെ ഉപാസിക്കുന്നു ചിലർ
നീ എന്നിലെ കുറവുകള്‍ കണ്ടു പിടിക്കുവാൻ
നിൽക്കാതെ ആദ്യം നിന്റെ ഉള്ളിലേക്ക് നോക്കുക
വരിക നമുക്കിടയിൽ പണിയാം
ഉറപ്പുള്ള സ്നേഹത്തിന് സേതു
ഇനിയേറെ പിന്തുടരാനാവില്ല അറിക നീ
ഞാനെൻ ഹുദയത്തിൽ നിന്നെ സൂക്ഷിക്കുന്നു
ദാഹിക്കുന്നു സ്നേഹത്തിൻ വീഞ്ഞിനായ്
ഞാനതു നുകർന്നോട്ടെ നിന്നധരങ്ങളിൽ നിന്നും
കടലുറങ്ങില്ല ഒരിക്കലും
കരയെയുണർത്തി കൊണ്ടിരിക്കും
എന്നാത്മാവ് തേടിക്കൊണ്ടേയിരിക്കും
നീയെന്ന പരമാത്മാവിനെ ലഭിക്കുവോളം ......
ജീ ആർ കവിയൂർ
25 .09 .2020
04 : 45 am
Comments