രാ - മായട്ടെ

 രാ - മായട്ടെ 


കാടകം വാഴാൻ

വിധിക്കപ്പെട്ടവന്റെ

കഥയിതു പാടി

പൈങ്കിളിപ്പെവൾ


കലർപ്പില്ലാത്ത ദുഃഖങ്ങളുടെ

കാവ്യകല്ലോലിനിയായ്‌

കവിഞ്ഞൊഴുകുന്നിതാ

കദനമായ് സരയൂ


ധർമ്മാധർമ്മങ്ങൾക്കു മുന്നിൽ

ധരണി അരണിയായ്‌

രമയുടെ കണ്ണുനീർ

രാമന്റെ ആത്മത്യാഗം


രാ - മായണം മനസ്സുകളിൽ നിന്നും

അയനങ്ങൾ ഏറെ ചൊല്ലി മറഞ്ഞു 

മാമുനി പ്രവരാരൊക്കെ എവിടെ?   

മനനം മറന്നു മനുഷ്യൻ ... 


"ഓം അസതോമാ സദ്‌ഗമയ 

തമസോമാ ജ്യോതിര്‍ഗമയ 

മൃത്യോര്‍മാ അമൃതംഗമയ 

ഓം ശാന്തി, ശാന്തി, ശാന്തി ''


ജീ ആർ കവിയൂർ 

18 .09 .2020 / 2 :45 am 





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “