ആശ്ലേഷിക്കാം ......
ആശ്ലേഷിക്കാം ......
എന്റെ ഏകാന്തതയുടെ കവിത
ഓർമ്മകളിൽ പടരുന്നവൾ
ഉണർവിന്റെ ശിശിര മൗനത്തിനൊപ്പം
വരിക എന്നരികെ നീ
എൻ കുളിർ തെന്നലേ
ഞാനേകനാണ്
വന്നെൻ അരികത്തിരിക്കുക
മടിയിലിരിക്കുക
ഒരു യുഗ്മഗാനം പാടാ൦
രാവിന്റെ പാട്ട്
ആകാശമാകെ തരിശാണ്
നക്ഷത്രങ്ങൾ ഒളിച്ചു കളിക്കുന്നു ചന്ദനോട്
വരിക ഞാനും നീയും രാവും ചേർന്ന്
ആദ്രമാം പ്രണയത്തിൻ സംഘ ഗാനം പാടാ൦
വരിക നമുക്കോടിക്കളിക്കാമീ താഴവാരങ്ങളിലൂടെ
കെട്ടിപ്പിടിക്കുക നിന്റെ മൃദുല കാരങ്ങളാലേ
കൈകോർത്തു പിടിച്ചു നടക്കാമീ
ലോകത്തിന്റെ അറ്റം വരേയ്ക്കും
പിന്നെ ഈ ക്ഷീര പഥങ്ങളിലൂടെ
ക്ഷീണം എന്നതൊക്കെ മറന്നു നടക്കാം
വരിക
തെന്നലേ
നമുക്കീ രാത്രിയെ
ആശ്ലേഷിക്കാം ......
Comments