ശംഭോ മഹാദേവ ശംഭോ
ശംഭോ മഹാദേവ ശംഭോ
ശിവ ശംഭോ മഹാദേവ ശംഭോ
രുദ്ര പദം തേടുന്നു ഞാനിന്ന്
രാമരാവണ യുദ്ധത്തിലെന്നപോലെ
രായകന്നീടാൻ നിത്യവും
രാമ നാമം ജപിക്കുന്നു നല്ലൊരു
രാമ നാമം ജപിക്കുന്നു ജീവിത പകലിനായി
ശംഭോ മഹാദേവ ശംഭോ
ശിവ ശംഭോ മഹാദേവ ശംഭോ
ഞാനെന്ന ഞാനെ ഞാൻ ആക്കി മാറ്റാൻ
ഞാനറിയാതെയീ ചാണോളം വയറിന്റെ
ഞാണൊലി കേട്ടിട്ടു ഞെട്ടിയിട്ടു
ഞാനെന്നും രുദ്രപദം തേടുന്നു നിത്യം
ശംഭോ മഹാദേവ ശംഭോ
ശിവ ശംഭോ മഹാദേവ ശംഭോ
ജീവിതമേ നീ തന്ന സുഖദുഃഖങ്ങളൊക്കെ
ജരനരവരുമെന്നറിഞ്ഞു വൃഥായെന്നു
ജല്പനങ്ങളോടെ ജപിച്ചു നടന്നിതു നിത്യം
ജപിക്കുന്നു വൈതരണി താണ്ടുവാൻ
ശംഭോ മഹാദേവ ശംഭോ
ശിവ ശംഭോ മഹാദേവ ശംഭോ
ജീ ആർ കവിയൂർ
13.09.2020
Comments