ഗസലോർമ്മകൾ ......(ഗസൽ )

 ഗസലോർമ്മകൾ  ......(ഗസൽ )


 

ഓർമ്മകളുടെ കളിമുറ്റത്തു ഞാൻ 

നിശിനിലാവിൻ ചോട്ടിലായി കിടന്നു

ഉറങ്ങാതെ മിഴിയും നിൻ ആദരകാന്തിയിൽ 

ഉണർന്നു മൊഴിഞ്ഞു തൂലികമെല്ലെ 


ഓർമ്മകളുടെ കളിമുറ്റത്തു ഞാൻ 

നിശിനിലാവിൻ ചോട്ടിലായി കിടന്നു

ഉലകം വെല്ലാൻ ഒരുങ്ങി നിനക്കായ് 

സൗഗന്ധികം തേടി ഭീമമാനസനായി 


ഓളങ്ങൾ താളമായി ഒഴുകി മാനസപ്പുഴ 

നിന്നോർമ്മകളുടെ തീരങ്ങളിൽ നിന്നും 

ഒരായിരം രാവിന്റെ കഥ പറഞ്ഞു 

ഓമൽ കിനാക്കൾക്കു എന്തൊരു മധുരം ..


ഓർമ്മകളുടെ കളിമുറ്റത്തു ഞാൻ 

നിശിനിലാവിൻ ചോട്ടിലായി കിടന്നു

ഉറങ്ങാതെ മിഴിയും നിൻ ആദരകാന്തിയിൽ 

ഉണർന്നു മൊഴിഞ്ഞു ഗസലീണം മെല്ലെ ....


ജീ ആർ കവിയൂർ

15 .09.2020 / 04 :05 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “