പുസ്തക ആസ്വാദനം :കൈലാസ യാത്ര ഇരുൾ സാഗരത്തിലെ നവനീത പുഷ്പം





പുസ്തക ആസ്വാദനം :

കൈലാസ യാത്ര 
ഇരുൾ സാഗരത്തിലെ 
നവനീത പുഷ്പം 




പരിധി തിരുവനന്തപുരം പ്രാസാദനത്തിൽ 
പ്രൊഫസർ (ഡോക്ടർ) കെ എസ് രവി കുമാറിന്റെ അവതാരികയും ഉള്ളയീ പുസ്തകം  
വില 200 രൂപ 

സുഭാഷ് വലവൂരിന്റെ കൈലാസയാത്ര ഇരുൾ സാഗരത്തിലെ നവനീത പുഷ്‌പം എന്ന പുസ്തകം ഞാൻ  വായിച്ചു പുസ്തകത്തിന്റെ പേരുപോലെ അതിന്റെ ഉള്ളടക്കവും 
നവനീത പുഷ്പ്പം പോലെ തന്നെ , നല്ല ഭാഷ ഒരു ഗദ്യ കവിത പോലെ ഉണ്ട് വായിച്ചു തുടങ്ങിയാൽ മടുപ്പു ഉളവാക്കാത്ത ശൈലി , മറ്റുള്ള എഴുത്തുകാരിൽ  നിന്നും വെത്യസ്ത സമീപനം , ഓരോ ചെറിയ കാര്യങ്ങളും വിവരിച്ചു തരുന്നു , നമ്മൾ ഓരോ സ്ഥങ്ങളിലും നേരിട്ടു എത്തിയത് പോലെ തോന്നും , പിന്നെ അതിൽ സ്ഥലത്തിന്റെ  ഉല്പത്തിയുടെയും സ്ഥലത്തിന്റെ വിശദമായ വിസ്തീർണം എന്നിവ കൃത്യമായി പറയുന്നു അതൊന്നും ഇതിനു മുൻപ് എഴുതപ്പെട്ട കൃതികളിൽ പ്രതിപാദിച്ചു കണ്ടിട്ടില്ല . സ്ഥലനാമവും അവിടുത്തെ ആളുകളുടെ ജീവിത രീതികളും അവിടെ ചെന്ന് മനസ്സിലാക്കിയത് പോലെ എഴുതിയിരി ക്കുന്നു .

ബുദ്ധമത ദശനങ്ങളും ലാമ മാരെ കുറിച്ചുള്ള അറിവും നൽകുന്നു 

കൈലാസ പരിക്രമണ പഥത്തിലെ ആടായാളങ്ങൾ ഓരോന്നും വർണ്ണിക്കുന്നു 
ഓരോ അധ്യായങ്ങളുടെ തലവാചകങ്ങൾ കാവ്യാത്മകം തന്നെ 
ചിത്രങ്ങൾ ഒക്കെ കൊടുത്തു വായനയെ ഒരു അനുഭവമാക്കി മാറ്റിയിരിക്കുന്നു 

വായനക്കാരാണ് ഏതു എഴുത്തു കാരന്റെ മികവിനെ കുറിച്ചു വിലയിരുത്തുന്നത് 
തീർച്ചയായും നല്ലൊരു വായനക്ക് അവസരം ഒരുക്കിയ നല്ലൊരു കൃതി , 

എന്തായാലും ഒരു യാത്ര വിവരണം എങ്ങിനെയും എഴുതാം എന്ന് മറ്റുള്ളവർക്ക് ഇതൊരു റഫറൻസ് ഗൈഡ് ആയി ഉപയോഗിക്കാം താങ്കളുടെ ഈ ഉദ്യമം വളരെ സ്ളാഹനീയം തന്നെ , ഈ പുസ്തകത്തിനെ ഒരു അവാർഡ് കിട്ടാൻ അർഹത കാണുന്നു .

പുസ്തകം വായിച്ചു ആദ്യം എന്റെ 86 വയസ്സുള്ള എന്റെ അച്ഛൻ ഏറെ നല്ലതെന്നു അഭിപായം അറിയിക്കണം എന്നും പറയാൻ പറഞ്ഞു .

ഇനിയും മേൽക്കുമേൽ ഇതുപോലെ പുസ്തകം രചിക്കാൻ ജഗദീശ്വന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..

ജീ ആർ കവിയൂർ 

29 .09 .2020 Subhash Varma Valavoor. Subhaga Raja Varma

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “