തക താരേ തെയ്യ് താരേ

 തക താരേ തെയ്യ് താരേ.....


നിൻ ചൊടിയിലെവിടെയുമൊരു 

ചന്തമുള്ള പാട്ടിന്റെ ലഹരിക്ക്‌ 

ചന്ദനത്തിൻ ഗന്ധമറിഞ്ഞു 

ചുംബനപ്പൂനുകരാനായ് ,

മനമതാ തുടിക്കുന്നു .... 



ഞാനും നിന്നു ചെത്തു വഴിയരികെ 

ഞാന്നു കളിക്കും ഓലാഞാലിയായ് 

ഞാനറിയാതെ എന്നുള്ളം 

തുമ്പിതുള്ളുന്നു തക താരേ .....

തുമ്പിതുള്ളുന്നു തക താരേ ..



ചാഞ്ഞു ചരിഞ്ഞു പായുന്നു 

ഓർമ്മകളുടെ കളിവഞ്ചി 

ഓളങ്ങളിൽ പെട്ടു വീണ്ടും 

കരകാണാതെ തുഴയില്ലാ

തക താരേ തെയ്യ് താരേ ....


നിൻ ചൊടിയിലെവിടെയുമൊരു

ചന്തമുള്ള  പാട്ടിന്റെ ലഹരിക്ക്‌ 

ചന്ദനത്തിൻ ഗന്ധമറിഞ്ഞു 

ചുംബനപ്പൂനുകരാനായ് ,

മനമതാ തുടിക്കുന്നു .... 


ജീ ആർ കവിയൂർ 

30 .09 . 2020

04  :45  am 






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “