സ്വാമി ശരണം അയ്യപ്പാ ...






സ്വാമി ശരണം അയ്യപ്പാ ...

സ്വാമിയേ  ശരണം അയ്യപ്പാ


കല്ലും മുള്ളും താണ്ടി 

കാനന പാത താണ്ടി 

കലിയുഗവരദനേ നിന്നെ 

കാണാൻ വരുമ്പോൾ 

ജീവിത കദനമെല്ലാമകലുന്നു


സ്വാമി ശരണം അയ്യപ്പാ 

സ്വാമിയേ  ശരണം അയ്യപ്പാ 


പമ്പയുടെ കുളിരിൽ 

പാപങ്ങളൊക്കെ കഴുകി 

വിഘ്‌നേശ്വരനെ വണങ്ങി 

നീലിമലകയറി 

അപ്പാച്ചി മേടും കടന്നേൻ 


സ്വാമി ശരണം അയ്യപ്പാ 

സ്വാമിയേ  ശരണം അയ്യപ്പാ 



ശരം കുത്തിയിൽ സാന്നിധ്യമറിയിച്ചു 

ശരവേഗത്തിൽ അയ്യനെ കാണാൻ 

നാളീകേരമുടച്ചു പതിനെട്ടു പടിചവുട്ടി 

കളഭകുങ്കുമത്തിൽ മുങ്ങിയിരിക്കും 

അയ്യനെ കൺകുളിർക്കെ കണ്ടറിഞ്ഞു 


സ്വാമി ശരണം അയ്യപ്പാ 

സ്വാമിയേ  ശരണം അയ്യപ്പാ 


തപിക്കുമെന്നുള്ളമറിഞ്ഞു 

തരളിത തത്വമാം 

തത്ത്വമസിയുടെ പൊരുളറിഞ്ഞു 

തമസകറ്റി  തിരികെ വരുമ്പോൾ 

തപസ്സു നീ തുടരുന്നു അയ്യനേ 


സ്വാമി ശരണം അയ്യപ്പാ 

സ്വാമിയേ  ശരണം അയ്യപ്പാ 


കാലാകാലങ്ങളായി നീ 

കലികാലത്തിലെ അസുരരേ  

കാണാ കാഴ്ച്ചകൾ കാട്ടി 

കണ്ണടച്ചിരുന്നു ചെറു പുഞ്ചിരിയാൽ 

കലിദോഷമകറ്റുന്നു നീ അയ്യനേ 


സ്വാമി ശരണം അയ്യപ്പാ 

സ്വാമിയേ  ശരണം അയ്യപ്പാ 


ജീ ആർ കവിയൂർ 

30 .09 . 2020

03 :40 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “