ഇന്നു ചതയമാണ്
ഇന്നു ചതയമാണ്
ചിരകാലമെൻ മനസ്സിലോടിയെത്തുന്നു
ചതയമെന്നു കേൾക്കുമ്പോഴേക്കുമാ
ചരിത്രം വഴിമാറികൊടുക്കുമാ മഹാനെൻ
ചിത്തത്തിൽ നിറയുന്നുസ്മരണകളുമായ്
ചതയദിനം വന്നല്ലോ വീണ്ടുമിന്ന്
ചതച്ചു കുത്തി പെയ്യും നേരത്ത്
ചിരം പീതപതാകകൾ പാറുമ്പോൾ
ചിക്കെന്ന് ചിന്തകളിൽ നിറയുന്നാ മന്ത്രം
''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "
ആത്മീയാചാര്യനാം ശ്രീ നാരായണഗുരുസ്വാമി
ആർജ്ജിച്ചെടുത്ത തത്ത്വങ്ങളെ മനനശക്തിയാൽ
ആത്മോപദേശശതകം രചിച്ചിതു മാലോകദർശനമായ്
ആത്മാവിനെ ഉണർത്തി അറിഞ്ഞെന്നിലെ ഞാനേ
“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.''
ഉള്ളാളുള്ള ഉണ്മയതറിയാതെ
ഉള്ളിലുള്ളതിനെയറിയാതെ വൃഥാ
ഉഴലുന്നവനിയിലുഴുതു മറിക്കാതെ
ഉലകം ചുറ്റുന്നു ഞാനുമിതാ കഷ്ടം ...!!
ജീ ആർ കവിയൂർ
02 .09 ,2020
03 :30 am
ഫോട്ടോ കടപ്പാട് : Lee Mohan
”
Comments