നീയെന്ന നിഷാദം ....(ഗസൽ )
നീയെന്ന നിഷാദം ....(ഗസൽ )
നീയെന്ന നിഷാദമെന്നിൽ വിഷാദമകറ്റുന്നു
നിളയ്ക്കുമപ്പുറമുള്ള നീലസാഗരം വരേയ്ക്കും
നീളുന്നു നിന്നോർമ്മകളെന്നിൽ ഉണർത്തി
നനവാർന്ന നിൻ അധരങ്ങളിൽ വിരിഞ്ഞ
നിലാവിൻ പൂക്കളുടെ നറുഗന്ധമെന്നിൽ
നിറയ്ക്കുന്നു അനുരാഗത്തിനനുഭൂതിയാകെ
നിഴലുകൾ തീർക്കുന്നു എന്നിലാകെ കുളിർ
നിൻ നൂപുരധ്വനിയകന്നപ്പോൾ മിന്നിമാഞ്ഞു
നയനങ്ങൾ നീരണിഞ്ഞു മൊഴികളിൽ
നോവിൻ ഗസലിൻ ഈണങ്ങൾ പകർന്നു
നിളക്കുമപ്പുറമുള്ള നീലസാഗരം വരേക്കും
നീയെന്ന നിഷാദമെന്നിൽ വിഷാദമകറ്റുന്നു
ജീ ആർ കവിയൂർ
16 .09 .2020 / 03 :40 am
Comments