അഴലിൻ ആഴങ്ങൾ .........

 അഴലിൻ  ആഴങ്ങൾ .........


അരികത്തു വന്നുനീ അണയുന്നനേരത്തു 

അറിയാതെ എൻ മനം തുളുമ്പിപ്പോയി 

അണയാതെ കത്തുമാ തിരിനാളത്തിനും 

അഴലിന്റെ ലാഞ്ചന കണ്ടുവല്ലോ 


അഞ്ജനമെഴുതിയ മിഴികളിലെ 

ആരും കാണാത്ത മൊഴികൾ 

ആർത്തിയോടെ വായിച്ചെടുക്കുവാൻ 

ആഞ്ഞപ്പോൾ മിഴിയടഞ്ഞു പോയല്ലോ 


അഴിയാതെ ചേർത്തു കെട്ടിയ താടിയും തലയും 

ആഞ്ഞു വിരിഞ്ഞ കാലിന്റെ തള്ളവിരലുകൾ 

അഴിയാതെ കെട്ടു വീണ ബന്ധങ്ങൾ 

അനങ്ങുവാനാവാത്തവണ്ണം മുറുകിപ്പോയി 


അണപൊട്ടിയൊഴുകിയ പ്രളയജലം 

ആഴിയുടെ അലർച്ചയിൽ  ഇരുൾ 

ആകമാനം പടർന്നു വാക്കുകൾക്കു 

അകലം കൂടും പോലെ ലാഘവം 


അരികത്തു വന്നുനീ അണയുന്നനേരത്തു 

അറിയാതെ എൻ മനം തുളുമ്പിപ്പോയി 

അണയാതെ കത്തുമാ തിരിനാളത്തിനും 

അഴലിന്റെ ലാഞ്ചന കണ്ടുവല്ലോ .....


ജീ ആർ കവിയൂർ 

09 .09 .2020 

5 :10 am 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “