നെഞ്ചിനാഴങ്ങളിൽ ......(ഗസൽ )
നെഞ്ചിനാഴങ്ങളിൽ ......(ഗസൽ )
മൗനം നിറയുന്നനേരം ഞാനെന്റെ
കരവലയങ്ങളിലറിഞ്ഞു നിന്റെ
ശിശിരക്കുളിർ സിരകളിൽ
ഗസൽ ലഹരിയായ് പടരുന്നതു
ഋതു വസന്ത നിലാവിൻ തണലിൽ
ഹൃദയത്തുടിപ്പിൻ താളലയവും
തോളുകളിൽ ചായുന്ന പ്രണയം
എത്രയെഴുതിയാലും തീരില്ലല്ലോ
നിന്നോർമ്മകൾ നിറയ്ക്കുന്ന
മധു ചഷകങ്ങൾ ഇന്നുമെൻ
നെഞ്ചോട് ചേർത്തു ഉടയാതെ
സൂക്ഷിക്കും ഹൃദയമൗനങ്ങളിൽ ....
നിൻ ശ്വാസ നിശ്വാസത്തിന്
മൃദുദല സ്പർശനാനുഭൂതിയിൽ
ആത്മാവിന്നാഴങ്ങളിലറിയുന്നു
വിരഹ നോവുകൾ സഖിയേ ....
ജീ ആർ കവിയൂർ
03 .09 .2020
4 :30 AM
photo credit to
Comments