സംവത്സരങ്ങളായ് ..... ഗസൽ
സംവത്സരങ്ങളായ് ..... ഗസൽ
പ്രണയം നിറയുന്നത് കണ്ടു
നിൻ മിഴിയണകളിൽ
വിരഹം തീർക്കുന്നു
എൻ വരികളിലോർമ്മകൾ
ഗസൽ വീചികളുണർത്തുന്നു
ജന്മജന്മാന്തരങ്ങളായ് എന്നിൽ
ഋതുവസന്തങ്ങൾ പൂത്തുലയുന്നു
വരിക തണലൊരുക്കാം നിനക്കായ്
പിന്തുടർന്നു തളർന്നു
നിൻ പദചിഹ്നങ്ങളെ
ഒരുവേളയിവ എത്തിക്കാതിരിക്കില്ല
നിന്നരികിലേക്കു പ്രിയതേ
നിരാശനാവാതെ ഞാനീ
നിശീഥിനിയുടെ അവസാന
നിലാപ്പാലും നുകർന്നു തീർത്തു
നീ മാത്രമെവിടെ എന്നറിയാതെ
ജീ ആർ കവിയൂർ
26 .09 .2020
05 :15 am
Comments