ജീവിതവനികയിൽ......(ഗസൽ)
ജീവിതവനികയിൽ......(ഗസൽ)
ഹൃദയാബംരത്തിൻ നിറമുള്ള
ചെമ്പരത്തിതന്നു നീ
എന്നെ നൊമ്പരത്തിലാക്കല്ലേ ....
കനകം വിളയും നിൻ കനവിലെ
ദിനരാത്രങ്ങളിൽ അൽപ്പമായ്
വാക്കുകളാലെങ്കിലും നീ
നീട്ടിയൊരീ പൂവെനിക്കു
കവിതയായ് മാറുന്നുവല്ലോ
തരാനിനിയെൻ കയ്യിൽ
വസന്തത്തിന്റെ സുഗന്ധംപെയ്യും
അനന്താനന്ദ അനുഭൂതിയുടെ
ജീവിതവനികയില്ലല്ലോ പ്രിയതേ...!!
ജീ ആർ കവിയൂർ
06.09.2020
4:50am
Comments