ഞാനെന്ത് ഓർക്കണം ?.....

 

Image may contain: one or more people

ഞാനെന്ത്  ഓർക്കണം ?.....


അടർന്നു വീണൊരു കൺപീലിയെ 

നോക്കിയിരുന്നൽപ്പനേരം ഞാൻ 

ഓർത്തുപോയ് പണ്ടാരോ

പറഞ്ഞൊരാകാര്യം വീണ്ടും 


കണ്ണടച്ചു പിടിച്ചു മനസ്സിലൊരാഗ്രഹം

നിരൂപിച്ചിട്ട് ഊതിത്തുറക്കുമ്പോൾ

കണ്ടില്ല കൺ പീലിയെങ്കിൽ 

കാര്യസാധ്യം നിശ്ചയമെന്ന് 


എന്തു ഞാൻ ചിന്തിക്കേണ്ട -

തറിയാതെ ചിത്രങ്ങളേറെ

ഉറച്ചീലൊന്നുമേ മനസ്സിൽ 

എന്തു തോന്നുന്നു വായനക്കാരാ?


ജീ ആർ കവിയൂർ 

05 .09 .2020 

05 :30  am 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “