ഒരു കാക്കകാര്യം

 

ഒരു കാക്കകാര്യം


എൻ ജാലകവാതിലിൻ അരികിൽ 

മാവിന്റെ കൊമ്പത്തിരുന്നതാ

ഒരു കുട്ടനാടൻ പരാതികൾ അവതരിപ്പിച്ചു 

എന്താണാവോ പറയുന്നത് 

ഉച്ചയ്ക്ക് കിട്ടാതെപോയ ഭക്ഷണത്തെ കുറിച്ചോ 

അതോ സന്തോഷം പങ്കുവയ്ക്കലായി 

കരുതാമോയെന്നറിയില്ല 

വരാൻ പോകുന്ന നല്ല കാര്യത്തെ കുറിച്ചുള്ള അറിവുകൾ 

അതോ വിരുന്നുകാരെ പറ്റിയോ 

ചിന്നം മുന്നമില്ലാതെ പെയ്യും മഴയെ കുറിച്ചോ

അതോ  പൂർവ്വ ജന്മത്തിലെ സങ്കടങ്ങളാവുമോ

ചോദിച്ചിട്ട് ഒന്നുമേ പറഞ്ഞില്ല 

ഒരേരീതിയിൽ കരഞ്ഞുകൊണ്ടേയിരുന്നു

ഇനിയും വല്ല കോവിഡിന്റെ പറ്റിയുള്ള 

വിവരമറിയിക്കുകയായിരുന്നോ  അതുമറിയില്ല 

പക്ഷികളിൽ വർഗ്ഗസ്നേഹം ഉള്ളവരുടെ 

ഭാഷ സ്വായത്തമാക്കാനാവാതെ

ഞാൻ വീണ്ടും കുത്തിച്ചികഞ്ഞു 

ഉപദ്രവ സഹായിയാം മൊബൈലിന്റെ നെഞ്ചത്തു .

അതാപ്പെട്ടന്ന് ഒരു മഴയുംവെയിലും കൂടി 

ചിറകടിച്ചു പറന്നവൻ 

ആണോ പെണ്ണോ എന്നറിയില്ല .....


ജീ ആർ കവിയൂർ 

08.09.2020 

14:45

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “