സ്വരാക്ഷര രൂപിണിയേ....

സ്വരാക്ഷര രൂപിണിയേ....

അരുണ കിരണങ്ങളുണരുമുമ്പേ 
അണയുന്നൊരാവേശമായ് നീ 
അഴലിന്റെ ആഴങ്ങളിൽ നിന്നും 
അകറ്റി പടരുന്നു സിരകളിൽ  

ആരവമായ് ആത്മരാഗങ്ങളായ് 
ആലാപന മധുര ധ്വനിയായ് 
ആലോലമായ് ആറാട്ടുന്നു 
ആനന്ദാനന്ദമായ് ആശ്വാസമായ് 

ഇമചിമ്മി തുറക്കും നേരത്തിനുള്ളിൽ 
ഇഴകൾ പാകി വർണ്ണങ്ങൾ തീർക്കുന്നു 
ഇമ്പമായി വാക്കുകൾ വരികളുടെ 
ഇഷ്ടം പോലെ നൃത്തമാടുന്നു  നിത്യവും 

ഈക്കിത്തൊള്ളായിരം രീതികളാൽ 
ഈക്ഷണം വിടരുന്നു കാഴ്ചകളിൽ 
ഈശനുടെ  അനുഗ്രഹത്താലീവിധം 
ഈണം പകർന്നു പാടാനൊരുങ്ങുന്നു 

ഉദാത്ത ചിന്തതൻ വഴിയൊരുക്കി 
ഉന്മമാദമെന്നോ ഉൾപുളകമെന്നോ 
ഉൽപ്രേക്ഷയെന്നോ ഉപമയെന്നോ 
ഉക്തപദങ്ങളില്ലാതെ അണയുന്നു 

ഊനമില്ലാതെ ഊടുംപാവുമൊരുക്കുന്നു 
ഊനമാനമില്ലാതെയിങ്ങനെ വന്നു 
ഊഹാപോകങ്ങളില്ലാതെയെന്നും   
ഊട്ടുന്നു അക്ഷര സദ്യകൾ രുചികരം  

ഋക്ഷമാം നിൻ വരവുകളെപ്പോഴെന്നറിയില്ല 
ഋജുവായി വന്നു നീയെൻ വിരൽ തുമ്പിൽ 
ഋജ്വിയായ് വന്നു കളിയാടുന്നുയെന്തു ചന്തം 
ഋണമെല്ലാമെങ്ങിനെ തീർക്കും നിന്നുടെ

ൠ വിൽ നീ വന്നിട്ടുന്നു അനവരതം
ഌ ഭാവത്താൽ നിന്നെ പൂജിക്കുന്നു
ൡ ആയി നിത്യം ധന്യമൂട്ടുന്നുയെന്നെ
എത്ര പറഞ്ഞാലുമൊടുങ്ങില്ല പിന്നെ

എഴുതിയാലും തീരില്ല നീ തരും 
എണ്ണിയാലോടുങ്ങാത്ത വാക്കുകളാൽ
എപ്പോഴും നിഴലായി തണലായി
എന്നും നീ വന്നു എന്നിൽ നിറയുക
 
ഏകാന്തതയുടെ കൂട്ടുകാരി നിന്നെ
ഏഷണിക്കാരൊക്കെ വന്നു അകറ്റാൻ
ഏറിയ ശ്രമങ്ങൾ നടത്തുകിലും നീ
എഴുത്താണി തുഞ്ചത്ത് ഉണ്ടാവണേ

ഐകദൃം നീങ്ങും നിന്നുടെ സാമീപ്യത്താൽ 
ഐശ്വര്യമുള്ളവനായി മാറുന്നു എന്നും 
ഐഷണികത്തിൽ തൂക്കിയാലും തീരില്ല
ഐവ എന്തു ചേലാണ് നീയെന്നിൽ 

ഒറ്റക്കിരിക്കുമ്പോഴൊക്കെ നീ
ഓടിയെത്തുമ്പോൾ നിറയുന്നതു
ഓർമകളുടെ ഏടുകളിൽ നിന്നും
ഓജസ്സു തീർക്കുന്നു ഓഷധം പോലെ

അംമ്മിഞ്ഞ പോലോളം അമൃതമല്ലോ
അംമുണ്ണാൻ നിത്യം അമ്മയ്ക്കും അപ്പുറം
അംശമായി അരികത്തുയെപ്പോഴും 
ആ മുതൽ അം വരെ നീയുണ്ടാവാണെയെൻ കവിതെ ..!!

ജീ ആർ കവിയൂർ
10.08.2020.

Picture credit to wiki pedia images

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “