വീണ്ടും ചിങ്ങം...
വീണ്ടും ചിങ്ങം
തുമ്പിതുള്ളും മനസ്സും
ബാഹ്യേന്ദ്രിയ സഞ്ചയങ്ങളും
തുമ്പമേറെയില്ലാതെ നീയങ്ങ്
തൂലികത്തുമ്പിലായി വന്നു
തൂമലരക്ഷരങ്ങളായി
തുയിലുണർത്തണേ നിത്യം
രവിയുണരും ഉണരും മുൻപേ
കവിമനസ്സുണർത്തണേ
ചാന്തു സിന്ദൂരം ചാർത്തി വന്നു
ചിക്കെന്നു ചിങ്ങമതങ്ങു പിറന്നെങ്കിലും
ചങ്കിനുള്ളിലെന്തേ ചിന്തകൾക്കൊരു പിടച്ചിൽ
ചീന തന്നൊരു ചട്ടിയും വലയും
ചിലവു കുറഞ്ഞവകളും പിന്നെയതാ
ചന്തമായുള്ളാനനവും മറിച്ചങ്ങിനിയും
ചരിക്കണമീ ചിരകാല സ്വപ്നങ്ങളൊക്കയാ
ചെറുകീടം പലകിരീടങ്ങളുമുടച്ചു കളഞ്ഞു
വരുമിനി ആ സന്തോഷത്തിൻ ദിനങ്ങൾ
വീണ്ടും , അതിജീവിക്കും നമ്മളെല്ലാം
വിചിന്തനമനിവാര്യമിപ്പോളെന്നറിഞ്ഞു
വരിക പഴമയാർന്ന നല്ലതിനെ വീണ്ടെടുക്കാം
"ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത "
ജീആർ കവിയൂർ
17.08.2020
4.30 am
Photo credit to unknown photographer
Comments