ശുഭപന്തുവരാളിയിലായ്......
ശുഭപന്തുവരാളിയിലായ്......
ശുഭപന്തുവരാളിയിലായ്
തഞ്ചാവൂരിലെ തംബുരു മൂളി
മൃദംഗം ഘടം മോർസിംഗ്
ഗഞ്ചിറ തവിൽ പക്കം കൂടി .....
രാമകഥാ ലയമുണർന്നു
എൻ മനസ്സൊരു പാൽക്കടലായി
സാക്ഷാൽ അനന്തശായിയെ കണ്ടു
അവിടുന്നെൻ പ്രാത്ഥന കേട്ടു ..!!
മറ്റാരുമറിയുന്നില്ലല്ലോ
മാറ്റുകൂടും തനി തങ്കം നീ
മനസ്സേ നീ ആ ഭക്തിയിൽ
മാറാതെ നിൽക്കണേ ...!!
സംഗീത താള ലയങ്ങളെല്ലാം
നിന്നിലേക്ക് നടത്തും
വഴികാട്ടികളല്ലോ ഭഗവാനെ
നിൻ കരുണയുണ്ടാവണേയെന്നും
ശുഭപന്തുവരാളിയിലായ്
തഞ്ചാവൂരിലെ തമ്പുരു മൂളി
മൃദംഗം ഘടം മോർസിംഗ്
ഗഞ്ചിറ തവിൽ പക്കം കൂടി .....
ജീ ആർ കവിയൂർ
16 .08 .2020
05 :55 Am
photo credit to Tito Kochuveettil
Comments